play-sharp-fill
മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ഡല്‍ഹി: മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു.

95 വയസായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് മരണപ്പെട്ടത്.

ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായാണ് അറിയപ്പെടുന്നത്. രാജ്യം പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്‍കി ആദരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോംബെ ഹൈക്കോടതി അഭിഭാഷകനായാണ് പ്രാക്‌ടീസ് ആരംഭിച്ചത്. 1971 മുതല്‍ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ഫാലി എസ് നരിമാൻ. ബാർ കൗണ്‍സില്‍ ഒഫ് ഇന്ത്യയുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.

19 വർഷം ബാർ അസോസിയേഷൻ പ്രസിഡന്റായി പ്രവർത്തിച്ചു. 1972 മുതല്‍ 75വരെ ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റർ ജനറലായിരുന്നു. രാജ്യസഭാ നോമിനേറ്റഡ് അംഗമായിരുന്നു. സുപ്രീം കോടതി മുൻ ജഡ്‌ജി റോഹിംഗ്‌ടണ്‍ നരിമാൻ മകനാണ്.