play-sharp-fill
മദ്യം വാങ്ങാൻ പണം കൊടുക്കാത്തതിലുള്ള വിരോധം മൂലം മധ്യവയസ്കനെ ആക്രമിച്ചു ; കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു

മദ്യം വാങ്ങാൻ പണം കൊടുക്കാത്തതിലുള്ള വിരോധം മൂലം മധ്യവയസ്കനെ ആക്രമിച്ചു ; കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

വൈക്കം : കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം വടക്കേച്ചിറ വീട്ടിൽ സുരാഗ് (34) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.


ഇയാൾ 2018 മാർച്ച് 27ന് വൈക്കം ബിവറേജിന് സമീപം വച്ച് മദ്യം വാങ്ങാൻ പണം കൊടുക്കാത്തതിലുള്ള വിരോധം മൂലം മധ്യവയസ്കനെ ആക്രമിച്ച കേസിൽ വൈക്കം പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽപോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ പിടികൂടുകയായിരുന്നു.

വൈക്കം സ്റ്റേഷന്‍ എസ്.എച്ച്.ഓ ദ്വിജേഷ്, എസ്.ഐ പ്രദീപ്.എം സി.പി.ഓ മാരായ ജോസ് മോന്‍, രാജേഷ്‌ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.