play-sharp-fill
ഏലത്തോട്ടത്തില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷം; മോഷ്ടാക്കളെ പിടികൂടാൻ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ കര്‍ഷകൻ ; നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കർഷകൻ

ഏലത്തോട്ടത്തില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷം; മോഷ്ടാക്കളെ പിടികൂടാൻ ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ കര്‍ഷകൻ ; നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കർഷകൻ

സ്വന്തം ലേഖകൻ

നെടുങ്കണ്ടം: മോഷ്ടാക്കളുടെ ശല്യം പൊറുതിമുട്ടിച്ചപ്പോള്‍ ഇവരെ പിടികൂടുന്നവര്‍ക്ക് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു കര്‍ഷകന്‍. ഏലത്തോട്ടത്തില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷമായതോടെയാണ് തൂക്കുപാലം സ്വദേശിയായ രാജേഷ് പാരിതോഷികം പ്രഖ്യാപിച്ചത്.

കോവിഡ് കാലഘട്ടത്തിലാണ് രാജേഷ് ഏലം കൃഷി ആരംഭിച്ചത്. വില കൊടുത്ത് വെള്ളം വാങ്ങിയാണ് കൃഷി പരിപാലിക്കുന്നത്. എന്നാല്‍, വിളവ് ആയ കാലം മുതല്‍ മോഷ്ടാക്കളുടെ ശല്യവും ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോട്ടത്തില്‍ നിന്നു പലതവണ പച്ച ഏലക്ക നഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ വിളവെടുപ്പിനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് രാജേഷിന് ഉണ്ടാകുന്നത്. ജില്ലയിലെ മിക്ക കര്‍ഷകരുടെയും സ്ഥിതി ഇതുതന്നെയാണ്.

പാരിതോഷികം പ്രഖ്യാപിച്ചതോടെ നാട്ടുകാരുടെ സഹായത്തോടെ മോഷ്ടാവിനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് രാജേഷ്.