കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചത് രണ്ട് വർഷം മുൻപ്; പിന്നീട് തിരഞ്ഞെടുത്തത് കഞ്ചാവ് ബിസിനസ്; എക്സൈസ് ഉദ്യോഗസ്ഥര്‍ വേഷം മാറിയെത്തിയതോടെ കുമരകം സ്വദേശി ശ്രീജിത്ത് പിടിയിൽ
കോട്ടയം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചയാള്‍ തെരഞ്ഞെടുത്തത് കഞ്ചാവ് ബിസിനസ്.
കുമരകം കുറുപ്പംപറമ്പില്‍ ശ്രീജിത്ത് (36) ആണ് കഞ്ചാവ് വില്‍പ്പനയ്ക്കിടെ പിടിയിലായത്.
രണ്ടുവർഷം മുൻപാണ് ഇയാള്‍ക്ക് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം ലഭിച്ചത്. കുമരകം ഹൈസ്കൂളിന് പിന്നിലെ റോഡില്‍ നിന്നാണ് കഞ്ചാവ് വില്പനയ്ക്കിടെ ഇയാളെ എക്സൈസ് പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിജനമായ കുമരകം പുതിയകാവ്-വാര്യത്ത്കടവ് റോഡ്, ആറാട്ട് കടവ് റോഡ് എന്നിവ കേന്ദ്രീകരിച്ച് എക്സൈസ് പരിശോധന നടത്തിവരുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വേഷംമാറി എത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് ശ്രീജിത്തിനെ പിടിച്ചത്.
വില്‍പ്പന നടത്താൻ കഴിയുംവിധത്തില്‍ ചെറുതായി ഉരുട്ടിവെച്ച കഞ്ചാവുപൊതി കണ്ടെടുത്തു. 50 ഗ്രാമിന് 2500 രൂപയില്‍ കൂടുതല്‍ അധിക വിലയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്.
Third Eye News Live
0