play-sharp-fill
മാനനഷ്ടകേസ് ; അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചെന്ന് ആരോപണം; രാഹുല്‍ ഗാന്ധി ഇന്ന് കോടതിയിലെത്തും

മാനനഷ്ടകേസ് ; അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചെന്ന് ആരോപണം; രാഹുല്‍ ഗാന്ധി ഇന്ന് കോടതിയിലെത്തും

ലക്നോ : മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി കോടതിയില്‍ ഹാജരാകും. രാവിലെ പത്തിന് സുല്‍ത്താൻപുർ കോടതിയലാണ് രാഹുല്‍ ഗാന്ധി ഹാജരാകുക. 2018 നിയമസഭ തെര‍ഞ്ഞെടുപ്പിനിടെ കർണാടകയില്‍ വച്ച്‌ അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ വിളിച്ചുവെന്ന് ആരോപിച്ച്‌ ബിജെപി നേതാവ് വിജയ് മിശ്ര‌‌യാണ് മാനനഷ്ട കേസ് നല്‍കിയത്.

കോടതിയില്‍ ഹാജരാകേണ്ടതിനാല്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉച്ചയക്ക് രണ്ട് വരെ നിര്‍ത്തിവയ്ക്കും. നേരത്തെ കേസില്‍ സമൻസ് അയച്ചിരുന്നെങ്കിലും രാഹുല്‍ ഗാന്ധി ഹാജരായിരുന്നില്ല.