മൊബൈല്‍ ഫോണും നവമാധ്യമങ്ങളും വില്ലൻ ; കോട്ടയം ജില്ലയില്‍ പത്തു വര്‍ഷത്തിനിടെ പോക്‌സോ കേസിലുണ്ടായ വര്‍ധന ആറിരട്ടി ; സംസ്‌ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍ കോട്ടയം ജില്ല എട്ടാം സ്ഥാനത്ത് ; 10 വര്‍ഷത്തിനിടെ രജിസ്‌റ്റര്‍ ചെയ്‌തത് 1490 പോക്‌സോ കേസുകള്‍ ; കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തത് പാലാ, എരുമേലി, മുണ്ടക്കയം, വൈക്കം, കുമരകം, കടുത്തുരുത്തി, ഈരാറ്റുപേട്ട, കോട്ടയം വെസ്‌റ്റ് സ്‌റ്റേഷനുകളിൽ
സ്വന്തം ലേഖകൻ
കോട്ടയം: മൊബൈല്‍ ഫോണും നവമാധ്യമങ്ങളും വില്ലനാകുന്നു, ജില്ലയില്‍ പത്തു വര്‍ഷത്തിനിടെ പോക്‌സോ കേസിലുണ്ടായ വര്‍ധന ആറിരട്ടി. ജില്ലയ്‌ക്കു നാണക്കേടായി 10 വര്‍ഷത്തിനിടെ രജിസ്‌റ്റര്‍ ചെയ്‌തത് 1490 പോക്‌സോ കേസുകള്‍. അതേസമയം, മനപൂര്‍വം കുടുക്കാന്‍ വേണ്ടി പോക്‌സോ കേസുകളില്‍ കുടുക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നു.
ഇന്‍സ്‌റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളാണ് പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നതില്‍ വില്ലനായത്. സമീപകാലത്തു പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ ഏറെയും നവമാധ്യമങ്ങള്‍ വഴിയുള്ള പരിചയത്തിനു പിന്നാലെയുണ്ടായ സംഭവങ്ങളായിരുന്നു. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളില്‍ ഏറെയും ഇന്‍സ്‌റ്റഗ്രാം പരിചയത്തില്‍ നിന്ന് തുടങ്ങിയതാണെന്ന് പോലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2014ല്‍ ജില്ലയിലെ വിവിധ സ്‌േറ്റഷനുകളിലായി 67 കേസാണ് രജിസ്‌റ്റര്‍ ചെയ്‌തതെങ്കില്‍ 2023ല്‍ അത് 251 ആയി. പാലാ, എരുമേലി, മുണ്ടക്കയം, വൈക്കം, കുമരകം, കടുത്തുരുത്തി, ഈരാറ്റുപേട്ട, കോട്ടയം വെസ്‌റ്റ് സ്‌റ്റേഷനുകളിലാണ് കേസുകള്‍ കൂടുതല്‍. സംസ്‌ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തില്‍കോട്ടയം 2013ല്‍ 11ാം സ്‌ഥാനത്തായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് എട്ടാമതായി.
എസ്.എസ്.എല്‍.സി, പ്ലസ്‌ടു വിദ്യാര്‍ത്ഥികളിലേറെയും ഇരകളാക്കിയത് മൊബൈലിലൂടെ പരിചയപ്പെട്ടവരാണ് ഇവരില്‍ ഏറെയും. 15നും 17നും വയസിനിടയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളെല്ലാം ഇന്‍സ്‌റ്റഗ്രാമിന്റെ ഇരകളാണ്. റീല്‍സ് ചെയ്‌തു മറ്റും ഇന്‍സ്‌റ്റഗ്രാമില്‍ പരിചയമുണ്ടാക്കിയവരാണ് ചൂഷണം ചെയ്‌തവരിലേറെയും. പരിചയം നടിച്ചെത്തിയവരില്‍ ഭൂരിഭാഗവും അന്യജില്ലക്കാരാണ്.
അതേസമയം, കേസിന്റെ ദുരുപയോഗവും വ്യാപകമാണെന്നു പോലീസ് പറയുന്നു. വൈരാഗ്യത്തിന്റെയും തെറ്റിദ്ധാരണയുടെയും പേരില്‍ കുട്ടികളെ ഇരകളാക്കി പരാതി നല്‍കുന്ന സംഭവങ്ങളാക്കുന്ന സംഭവങ്ങളും വര്‍ധിക്കുന്നതായി പോലീസ് സംശയിക്കുന്നു.