play-sharp-fill
എറികാട് ദഹനപ്പുര സമർപ്പണം ; ദഹനപ്പുര നിർമ്മിച്ചത് എം പി ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ ചിലവഴിച്ച്

എറികാട് ദഹനപ്പുര സമർപ്പണം ; ദഹനപ്പുര നിർമ്മിച്ചത് എം പി ഫണ്ടിൽ നിന്നും 11 ലക്ഷം രൂപ ചിലവഴിച്ച്

പുതുപ്പള്ളി: ചെറിയ പദ്ധതി മുതൽ വലിയ പദ്ധതികൾക്ക് വരെ എം പി ഫണ്ട് വിനിയോഗിച്ചത് എല്ലാവരിലേക്കും എം പി ഫണ്ടിന്റെ ഗുണം എത്താനാനാണെന്ന് തോമസ് ചാഴികാടൻ എംപി. പരിയാരം എറികാട് എസ് എൻ ഡി പി യൂണിയൻ 63 നമ്പർ ശാഖയിൽ എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ദഹനപുര സമർപ്പണം നിർവഹിക്കുകയായികയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് എംപി ഫണ്ട് വെട്ടികുറച്ചതിനാൽ അനുവദിക്കാൻ കഴിയാതിരുന്ന ഫണ്ട് എംപി മുൻകൈയെടുത്ത് വീണ്ടും നൽകുകയായിരുന്നു. ചടങ്ങിൽ ചങ്ങനാശേരി എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊ. ടോമിച്ചൻ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, സി പി എം ഏരിയാ സെക്രട്ടറി സുഭാഷ് ടി വർഗീസ്, അശോകൻ പാണ്ട്യാല, സാം കെ വർക്കി, സാബു പുതുപറമ്പിൽ, ഇ കെ പ്രകാശൻ, പി കെ ദിവാകരൻ എന്നിവർ സംസാരിച്ചു.

11 ലക്ഷം രൂപ എംപി ഫണ്ടും ശാഖാംഗങ്ങൾ സമാഹരിച്ച 11.50 രൂപയും ഉപയോഗിച്ചാണ് ദഹനപുര നിർമ്മാണം പൂർത്തിയാക്കിയത്. ഒരേ സമയം രണ്ടു മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ സൗകര്യമുണ്ട്. 650 കുടുംബങ്ങളാണ് എറികാട് ശാഖയിൽ ഉള്ളത്.