ചിത്തരഞ്ജനും സത്യപാലനും വീണ്ടും ജില്ലാ സെക്രട്ടറിയേറ്റിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ: പി പി ചിത്തരഞ്ജൻ എം എൽ എ, എം സത്യപാലൻ എന്നിവരെ വീണ്ടും സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തി.
ഇരുവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആലപ്പുഴ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് സി ബി ചന്ദ്രബാബുവിനെ ഒഴിവാക്കി.
ആർ നാസറിനെ തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയാക്കി.
ആലപ്പുഴ,ഹരിപ്പാട് ഏരിയ കമ്മിറ്റികൾ ഒഴിവാക്കിയവരെ ഉൾപ്പെടുത്തി പുന:സംഘടിപ്പിച്ചു.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ വിഭാഗീയ പ്രവണതകൾ ആവർത്തിക്കരുതെന്ന് എം വി ഗോവിന്ദൻ.
Third Eye News Live
0