രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെ നേതൃത്വത്തിൽ കുമരകത്ത് ധർണ്ണ സമരം നടത്തി:
സ്വന്തം ലേഖകൻ
കുമരകം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടനയുടെ നേതൃത്വത്തിൽ കുമരകം പഞ്ചായത്ത് പടിക്കൽ ധർണ്ണ സമരം നടത്തി. പഞ്ചായത്ത് വികസന ഫണ്ട് അനുവദിക്കുക റോഡുകൾക്കും പാലങ്ങൾക്കും ഫണ്ട് അനുവദിക്കുക, ട്രഷറി നിയന്ത്രണം നീക്കം ചെയ്യുക ,,
പെൻഷൻ കുടിശ്ശിക ഉടൻ അനുവദിക്കുക ,തൊഴിലുറപ്പ് പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ധർണാ സമരം ഡിസിസി വൈസ് പ്രസിഡണ്ട് ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ്മണ്ഡലം പ്രസിഡണ്ട് സലീമ ശിവാത്മജൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡണ്ട് , സി ജെ എ വി തോമസ് ആര്യപള്ളി , രഘു അകവൂർ കൊച്ചുമോൻ ,വത്സമ്മ തങ്കപ്പൻ 1 മായ ഷിബു, സുരാജ് കാട്ടിശ്ശേരിയിൽ,സഞ്ജയ് മോൻ ആഞ്ഞിലിപ്പറമ്പിൽ, ചാണ്ടി മണലേൽ, ശശീന്ദ്രൻ പി എ ,ലിറ്റി ഷിൻസ്, സോണിയ
Whatsapp Group 1 | Whatsapp Group 2 |Telegram Group
സോണി, കുഞ്ഞുമോൻ , കൊച്ചുമോൻ,പൗലോസ്, മണിക്കുട്ടൻ പഞ്ചായത്ത് അംഗങ്ങളായ പി കെ മനോഹരൻ ജോഫി ഫെലിക്സ് എന്നിവർ സംസാരിച്ചു.