മദ്യലഹരിയില്‍ അച്ഛന്റെ കല്ലറ തകര്‍ത്തു ; സ്വന്തം അമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിലെ പ്രതി സ്ഥിരം പ്രശ്‌നക്കാരനെന്ന് ബന്ധുക്കളും നാട്ടുകാരും
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വന്തം അമ്മയെ കെട്ടിയിട്ട് തീകൊളുത്തി കൊന്ന കേസിലെ പ്രതി മോസസ് ബിബിന്‍ സ്ഥിരം പ്രശ്‌നക്കാരനെന്ന് ബന്ധുക്കള്‍.നാട്ടുകാര്‍ക്കും ഇയാളെക്കുറിച്ച് മോശം അഭിപ്രായമാണുള്ളത്. രണ്ടുവര്‍ഷം മുമ്പ് മരിച്ചുപോയ അച്ഛന്റെ കല്ലറ മദ്യലഹരിയില്‍ ഇയാള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിന് വീട്ടുകാര്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഇടയ്ക്ക് പീഡനക്കേസില്‍ ജയില്‍വാസത്തിനുശേഷം കൊല്ലം പാരിപ്പള്ളിയില്‍ ഇയാള്‍ ടാപ്പിങ് പണിക്ക് പോയി. കുറെ മാസങ്ങള്‍ക്കുശേഷം അവിടെയും പ്രശ്‌നമുണ്ടാക്കിയതിനെത്തുടര്‍ന്ന് പൊലീസ് ഇയാളെ മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. സ്വന്തം വീട്ടില്‍ അക്രമം കാണിക്കുകയും വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനാലയില്‍നിന്ന് പൊളിച്ചെടുത്ത കമ്പികള്‍ മുഴുവന്‍ ആക്രിക്കടയില്‍ വില്‍ക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന പണം മദ്യപിക്കാനാണ് ബിബിന്‍ ഉപയോഗിച്ചിരുന്നത്. അമ്മ നളിനിയെ ബിബിന്‍ മര്‍ദിക്കുന്നത് പതിവായിരുന്നു. നിലവിളികേട്ട് അവിടെ എത്തുന്നവരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ബിബിന്റെ പതിവായിരുന്നു.
അമ്മ നളിനിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് ബിബിന്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. നിലത്ത് വിറകിനോടൊപ്പം അമ്മയെ കിടത്തി കെട്ടിയിട്ടാണ് തീയിട്ടത്. പുലര്‍ച്ചെ വീട്ടില്‍നിന്ന് പുക ഉയരുന്നത് സമീപവാസിയുടെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും കാര്യമാക്കിയില്ല.
അമ്മയ്ക്കുള്ള ഭക്ഷണവുമായി എത്തിയ മറ്റൊരു മകന്‍ ജെയിന്‍ കാരണം തിരക്കിയപ്പോള്‍ അമ്മ കഞ്ഞി വെച്ചപ്പോള്‍ തീപിടിച്ചെതെന്നാണ് ബിബിന്‍ പറഞ്ഞതെന്ന് സമീപവാസികള്‍ പറഞ്ഞു. വെള്ളറട സി.ഐ. ധനപാലന്റെ നേതൃത്വത്തിലുള്ള പൊലീസെത്തി ബലപ്രയോഗത്തിലൂടെയാണ് ബിബിനിനെ പിടികൂടിയത്.