മസാല ബോണ്ട് കേസ്; അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബി മനപൂര്‍വം ശ്രമിക്കുന്നതായി ഇഡി
കൊച്ചി: മസാല ബോണ്ട് കേസില്‍ അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബി മനപൂർവം ശ്രമിക്കുന്നതായി ഇഡി.
കിഫ്ബിയടക്കം എതിർകക്ഷികള്‍ പത്ത് മാസമായി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും നിയമത്തെപ്പറ്റി പരിജ്ഞാനമുളള എതിർ കക്ഷികള്‍ മനപൂർവം നിസഹകരിക്കുകയാണെന്നും ഇഡി ആരോപിച്ചു.
എതിർ കക്ഷികള്‍ക്ക് സമൻസ് അയക്കുകയെന്നത് നടപടിക്രമം മാത്രമാണ്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാൻ കിഫ്ബി അടക്കം ശ്രമിക്കുന്നത് ശരിയല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമൻസ് കിട്ടുന്നയാള്‍ കുറ്റക്കാരനാണെന്നോ അല്ലെന്നോ പ്രഥമദൃഷ്ട്യാ പറയാനാകില്ല. അന്വേഷണത്തിന്റെ ഭാഗമായുളള വിവര ശേഖരണത്തിനാണ് വിളിക്കുന്നത്.
അതിനോട് സഹകരിക്കേണ്ടത് ഉത്തരവാദിത്വമുള്ളവരുടെ ബാധ്യതയാണെന്നും ഇഡി ഹൈക്കോടതിയില്‍ നല്കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു. ഇഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബി നല്കിയ ഹർജിയിലാണ് ഇ ഡിയുടെ മറുപടി. മുൻ ധനമന്ത്രി തോമസ് ഐസക്കും ഇഡിക്ക് മുൻപാകെ ഹാജരാകാൻ കഴിഞ്ഞദിവസം വിസമ്മതിച്ചിരുന്നു.