കോട്ടയം മേലുകാവുമുറ്റത്ത് കെ.എസ്.ആർ.ടി.സി ബസിൻ്റെ പിൻഭാഗത്തേക്ക് കാർ ഇടിച്ചു കയറി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം : കെഎസ്ആർടിസി ബസിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറി കാർ രണ്ടായി പിളർന്ന അപകടത്തില്‍ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കോട്ടയം മേലുകാവുമറ്റത്ത് ഇന്നു പുലർച്ചെയാണ് അപകടം നടന്നത്. കാർ പിളർന്ന് ബസിന് അടിവശത്തേക്ക് കയറിയ നിലയില്‍ ആയിരുന്നു. കാറില്‍ ഡ്രൈവർക്ക് പുറമെ ഒരു യാത്രക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. കാറിന്റെ മുന്നിലെയും പിന്നിലെയും ഇടതുവശത്ത് യാത്രക്കാർ ഇല്ലാതിരുന്നതാണ് രക്ഷയായത്. പിന്നില്‍ ഇരുന്ന യാത്രക്കാരൻ ഡ്രൈവറുടെ സീറ്റിന് പിന്നിലായാണ് ഇരുന്നത്.
നെടുമ്ബാശേരി വിമാനത്താവളത്തില്‍നിന്ന് ഈരാറ്റുപേട്ടയിലേക്കു വന്ന ടാക്സി കാറാണ് മേലുകാവുമറ്റം ജങ്ഷന് സമീപം അപകടത്തില്‍പ്പെട്ടത്. മേലുകാവുമറ്റം പൊലീസ് സ്റ്റേഷനു മുൻവശത്താണ് അപകടം നടന്നത്. എതിരെ വന്ന വാഹനം ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ, ഡ്രൈവറുടെ കാഴ്ചമറഞ്ഞ് നിയന്ത്രണം നഷ്ടമായ കാർ വഴിയരികിയില്‍ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസിന്റെ പിൻ വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഒരു ഭാഗം പൂർണമായും ബസിനു പിന്നിലേക്ക് ഇടിച്ചുകയറി. ഇതേത്തുടർന്ന് കാർ മുൻഭാഗം മുതല്‍ പിന്നിലേക്ക് രണ്ടായി പിളർന്ന നിലയിലാണ്. ബസിന്റെ പിന്നിലെ ടയറില്‍ ഇടിച്ചാണ് കാര്‍ നിന്നത്. ബസിന്റെ അടിയില്‍പ്പെട്ടു പോയ കാറിന്റെ ഭാഗം അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് പുറത്തെടുത്തത്. നെടുമ്ബാശേരി സ്വദേശിയായ കാർ ഡ്രൈവർ ഏബ്രഹാം, ഈരാറ്റുപേട്ട സ്വദേശിയായ യാത്രക്കാരൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്.