play-sharp-fill
ചുറ്റും വെള്ളം കുടിക്കാനില്ല: നാട്ടുകാരുടെ പരാതി പരിഹരിക്കാൻ കുമരകം പഞ്ചായത്ത്ഭരണസമതി അംഗങ്ങൾ വാട്ടർ അതോറിറ്റി ഓഫീസിൽ ധർണ്ണ നടത്തി:

ചുറ്റും വെള്ളം കുടിക്കാനില്ല: നാട്ടുകാരുടെ പരാതി പരിഹരിക്കാൻ കുമരകം പഞ്ചായത്ത്ഭരണസമതി അംഗങ്ങൾ വാട്ടർ അതോറിറ്റി ഓഫീസിൽ ധർണ്ണ നടത്തി:

സ്വന്തം ലേഖകൻ

കുമരകം: ചുറ്റും വെള്ളം തുള്ളി കുടിക്കാനില്ല എന്നതാണ് കുമരകത്തെ അവസ്ഥ. കായലും തോടും നിറയെ വെള്ളമുണ്ട്. പക്ഷേ കുടിക്കാൻ വെള്ളത്തിന് പൈപ്പിനെ ആശ്രയിക്കണം. വേനൽ കടുത്തതോടെ കുടി വെള്ള പ്രശ്നം അതി രൂക്ഷ മായി.
നാട്ടുകാരുടെ പരാതി പരിഹരിക്കാൻ പഞ്ചായത്ത് ഭരണ സമിതി അഗങ്ങൾ ഒടുവിൽ വാട്ടർ അതോറിറ്റി ഓഫിസിൽ കുത്തിയിരുപ്പു സമരം നടത്തി.

കുമരകത്തെ വിവിധ പ്രദേശങ്ങളിൽ ഏറെ മാസങ്ങളായി തുടരുന്ന കുടി വെള്ള ക്ഷാമം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കുമരകം പഞ്ചായത്തിലെ ഭരണ സമതി അംഗങ്ങൾ കോട്ടയം ജലവിതരണ വകുപ്പ് ഓഫീസിൽ ധർണ്ണ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബുവിൻ്റേയും വൈസ് പ്രസിഡൻ്റ് വി.കെ ജോഷിയുടേയും നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ ഭരണ കക്ഷി അംഗങ്ങളും ധർണയിൽ പങ്കെടുത്തു.