ബോട്ടു യാത്രക്കാർക്ക് കായൽ കാഴ്ചയ്ക്കൊപ്പം കഥകളും വായിക്കാം: ബോട്ടിൽ പുസ്തകശാല: തയാറാക്കിയത് കോട്ടയം സി എം എസ് കോളജ് വിദ്യാർത്ഥികൾ:
സ്വന്തം ലേഖകൻ
കുമരകം : കുമരകത്തു നിന്ന് ബാട്ടിൽ മുഹമ്മയ്ക്കു പോയാൽ കഥയും കവിതയും വായിക്കാം. സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ ബോട്ടിൽ യാത്ര ചെയ്യുന്നവർക്ക് കായൽ സൗന്ദര്യ കാഴ്ചക്കാെപ്പം വായിച്ചുല്ലസിക്കാനും അവസരം ഒരുങ്ങി. മുഹമ്മയിൽ നിന്നും കുമരകത്തേക്കുള്ള രണ്ട് ബോട്ടുകളിലും പുസ്തകശാല സജ്ജീകരിച്ചു.
പുസ്തകതോണി എന്ന പേരിൽ കോട്ടയം സി.എം എസ് കോളേജിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തകർ ആണ് എസ് – 52 ബോട്ടിൽ പുസ്തക ശാല സ്ഥാപിച്ചത്. എൻ.എസ്.എസ് പോഗ്രാം ഓഫിസർ സോണി ജോസഫ് ആദ്യക്ഷനായ ചടങ്ങിൽ മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ പുസ്തക ശാല ഉത്ഘാടനം ചെയ്തു. നാഷണൽ സർവീസ് സ്കീം പോഗ്രാം ഓഫിസർ ഡാേ:അർച്ചന നന്ദി അർപ്പിച്ചു സംസാരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റാഫ് കമ്മറ്റി പ്രതിനിധികളായ മനോജ്, അജയഘോഷ്, ബോട്ട് ജീവനക്കാർ, നാട്ടുകാർ, യാത്രക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ വർഷം ആദ്യത്തെ യാത്ര ബോട്ടായ എസ് – 55 യാത്രാബോട്ടിൽ മുഹമ്മ എ.ബി. വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് പ്രവർത്തകർ ഗ്രന്ഥശാലക്ക് തുടക്കം കുറിച്ചിരുന്നു. ഉടൻ തന്നെ മുഹമ്മ – മണിയാപറമ്പ് റൂട്ടിൽ സർവ്വീസ് നടത്തുന്ന എസ് – 49 നമ്പർ ബോട്ടിലും പുസ്തകശാല സ്ഥാപിക്കുമെന്ന് സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ അറിയിച്ചു.
സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ സർവ്വീസ് ബോട്ടിൽ പുസ്തകത്തോണി ഒരുക്കിയ കോട്ടയം സി.എം.എസ് കോളേജ് എൻ.എസ്.എസ് യൂണീറ്റിനെയും, പുസ്തകത്തോണി സ്ഥാപിക്കുന്നതിനു മുൻകൈയ്യെടുത്ത സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാനെയും, സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് കമ്മറ്റി അഭിനന്ദിച്ചു. സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണീറ്റ് പ്രസിഡന്റ് അനീഷ്
മാഞ്ചിറ അദ്ധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി.റ്റി ഉത്ഘാടനം ചെയ്തു. മറ്റ് കമ്മറ്റി അംഗങ്ങളായ ലാൽ പി.സി, വിനോദ് നടുത്തുരുത്ത്, കിഷോർ, സന്തോഷ് റ്റി, രാജേഷ്, രക്ഷാധികാരി അനൂപ് ഏറ്റുമാനൂർ എന്നിവർ പങ്കെടുത്തു.