ദേശീയപാത 66 ന്റെ പ്രവർത്തി പുരോഗതി വിലയിരുത്തും ; പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ സന്ദർശനം നടത്തും
കോഴിക്കോട് : കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദർശനം നടത്തുക. ദേശീയപാത അധികൃതരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും.
ഇന്ന് രാവിലെ 8.45ന് കോഴിക്കോട് തൊണ്ടയാട് ഫ്ളൈ ഓവർ സന്ദർശനത്തോടെ ആരംഭിക്കും. തുടർന്ന് 9.45 ന് മലപ്പുറം ജില്ലയില്‍ പാണന്പ്ര വളവ്, 10.15ന് കൂരിയാട് ജംഗ്ഷൻ, 10.45ന് പാലച്ചിറമാട് വളവ്, 11.30ന് വട്ടപ്പാറ വളവ്, 12.20ന് കുറ്റിപ്പുറം പാലം, ഉച്ചയ്ക്ക് ഒരു മണി ചമ്രവട്ടം ജംഗ്ഷൻ,
വൈകിട്ട് മൂന്നിന് തൃശൂർ ജില്ലയില്‍ കാപ്പിരിക്കാട്, 3.35ന് ചാവക്കാട് ബൈപ്പാസ്, 4.15ന് വാടാനപ്പിള്ളി ബൈപ്പാസ്, 4.40ന് തളിക്കുളം ബൈപ്പാസ്, 5.15ന് എസ്എല്‍ പുരം, 5.45ന് കൊടുങ്ങല്ലൂർ ബൈപ്പാസ് എന്നിങ്ങനെയാണ് സന്ദർശനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0