play-sharp-fill
കോളേജ് അധ്യാപിക ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു; ദുരൂഹത ആരോപിച്ച്‌ സജിനയുടെ കുടുംബം

കോളേജ് അധ്യാപിക ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു; ദുരൂഹത ആരോപിച്ച്‌ സജിനയുടെ കുടുംബം

പാലക്കാട്: കോളേജ് അധ്യാപികയായ യുവതി ഭർതൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം.

മുടപ്പല്ലൂർ മാത്തൂർ സ്വദേശിനി സജിനയാണ് ആത്മഹത്യ ചെയ്തത്.
സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സജിനയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

2012ല്‍ ആണ് കൊടുവായൂർ സ്വദേശിയുമായി സജിനയുടെ വിവാഹം കഴിഞ്ഞത്. 11 വർഷത്തിനിടെ പല തവണ ഭർതൃവീട്ടില്‍ നിന്നും സജിന ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് കുടുംബം പറയുന്നു. ഒടുവില്‍ പീഡനം സഹിക്കാനാവാതെ ജനുവരി രണ്ടിന് സ്വന്തം വീട്ടിലേക്ക് തിരികെ വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഭർത്താവ് വീട്ടില്‍വന്ന് കരഞ്ഞു കാലുപിടിച്ചാണ് സജിനയെ തിരികെ കൊണ്ടുപോയതെന്ന് മാതാവ് പൊൻമല പറഞ്ഞു. പിന്നീട് ഈ കുടുംബം അറിയുന്നത് ആത്മഹത്യ ചെയ്ത വിവരമാണ്. കോളജില്‍ ലെക്ചററായിരുന്നു സജിന. അവർ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം ഉറപ്പിച്ച്‌ പറയുന്നു.

സംഭവത്തിലെ ദുരൂഹതപുറത്ത് കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. ഗാർഹിക പീഡനത്തെ തുടർന്നായിരിക്കാം മരണമെന്ന് കുടുംബം ആരോപിക്കുന്നു. പലതവണ തല്ലുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. മർദനത്തെ തുടർന്ന് തലപൊട്ടി സജിന ചികിത്സയില്‍ കഴിഞ്ഞിരുന്നു എന്നും ഇവർ പറയുന്നു.

മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ചിറ്റൂർ ഡിവൈ.എസ്.പിക്കും ജില്ലാ പോലീസ് മേധാവിക്കും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.