play-sharp-fill
കെ റെയിലിനായി നിയോഗിച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് അഞ്ച് മാസം; ദുരിതത്തിലായത് സര്‍വെ നടപടികള്‍ക്കായി ഡെപ്യൂട്ടേഷനില്‍ നിയമിച്ച 205 ജീവനക്കാര്‍;  ദുരിതത്തിലായി ഉദ്യോഗസ്ഥർ

കെ റെയിലിനായി നിയോഗിച്ച റവന്യൂ വകുപ്പ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് അഞ്ച് മാസം; ദുരിതത്തിലായത് സര്‍വെ നടപടികള്‍ക്കായി ഡെപ്യൂട്ടേഷനില്‍ നിയമിച്ച 205 ജീവനക്കാര്‍; ദുരിതത്തിലായി ഉദ്യോഗസ്ഥർ

കോട്ടയം: കെ റെയിലിനായി ഡെപ്യൂട്ടേഷനില്‍ നിയോഗിച്ച 205 റവന്യൂ വകുപ്പ് ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് അഞ്ചുമാസമായി.

സില്‍വർ ലൈൻ പദ്ധതിയുടെ സർവെ നടപടികള്‍ക്കായി ഡെപ്യൂട്ടേഷനില്‍ നിയമിച്ച റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരാണ് ദുരിതത്തിലായത്. 11 പ്രത്യേക ഓഫീസുകളിലും എറണാകുളത്തെ പ്രത്യേക ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലുമായി 2021ലാണ് റവന്യൂ വകുപ്പ് ജീവനക്കാരെ സില്‍വർ ലൈൻ ജോലികള്‍ക്കായി നിയോഗിച്ചത്. ഇതിലെ ഗസ്റ്റഡ് ജീവനക്കാർക്ക് 2023 ഓഗസ്റ്റ് മുതല്‍ ശമ്ബളം ലഭിക്കുന്നില്ല.

മറ്റുള്ളവർക്ക് നവംബർ വരെ ശമ്ബളം ലഭിച്ചെങ്കിലും കഴിഞ്ഞ രണ്ടുമാസമായി അവർക്കും ശമ്ബളമില്ലാത്ത സാഹചര്യമാണ്.
സില്‍വർ ലൈൻപദ്ധതി മുടങ്ങിയെങ്കിലും ഇപ്പോഴും ഈ ജീവനക്കാരുടെ ഓഫീസിന്റെ പേരായി രേഖകളിലുള്ളത് കേരള റെയില്‍ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്-കിഫ്ബി എന്ന പേരുതന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതി സർക്കാർ ഉപേക്ഷിക്കാത്തതിനാലാണ് ഈ വിലാസത്തില്‍തന്നെ ഓഫീസുകള്‍ പ്രവർത്തിക്കുന്നത്. ഓഗസ്റ്റുവരെ ട്രഷറിയില്‍ നിന്ന് ശമ്ബളം ലഭിച്ചിരുന്നതും ഇതേ വിലാസം വെച്ചായിരുന്നു.

സുല്‍വർ ലൈൻ പദ്ധതിക്ക് തടസ്സം നേരിട്ടതോടെ ഇവരെ കിഫ്ബിയുടേത് ഉള്‍പ്പെടെ വിവിധ പ്രോജക്ടുകളിലേക്ക് പുനർവിന്യസിച്ചു. സില്‍വർ ലൈൻ മുടങ്ങിയെങ്കിലും 2023 ഓഗസ്റ്റുവരെ കിഫ്ബിയില്‍ നിന്ന് ശമ്ബളം നല്‍കി. അതുവരെയും ധനകാര്യവകുപ്പിന്റെ പ്രവർത്തനാനുമതി ഓഫീസുകള്‍ക്ക് ഉണ്ടായിരുന്നു.