വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ് ; വ്യാജവാര്‍ത്തകള്‍ക്കെതിരെ സുരേഷ് ഗോപി
സ്വന്തം ലേഖകൻ
മകളുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി. ഭാഗ്യ വിവാഹത്തിന് അണിഞ്ഞ സ്വര്‍ണാഭരണങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തിയത്. ഭാഗ്യ അണിഞ്ഞ സ്വര്‍ണങ്ങളെല്ലാം തങ്ങളുടെ സമ്മാനമായിരുന്നു എന്നാണ് താരം കുറിച്ചത്. മുഴുവന്‍ സ്വര്‍ണത്തിനും ബില്ലുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തില്‍, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം- അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും അടച്ചിട്ടുള്ള സ്വര്‍ണത്തിന് കൃത്യമായ ബില്ലുമുണ്ട്. ഡിസൈനര്‍മാര്‍ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു, ഒരു സ്വര്‍ണം ഭീമയില്‍ നിന്നും എടുത്തതാണ്. ദയവായി ഇത് നിങ്ങള്‍ അവസാനിപ്പിക്കണം, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്.- സുരേഷ് ഗോപി കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
17ന് ഗുരുവായൂരിൽ വച്ചാണ് ഭാഗ്യയും ശ്രേയസും വിവാഹിതരായത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിവാഹത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ വൻ താരനിരയും വിവാഹത്തിനെത്തി.