ദേശീയ തലത്തിൽ വിജയികളായ കായിക താരങ്ങൾക്ക് കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂളിൽ സ്വീകരണം നൽകി :
സ്വന്തം ലേഖകൾ
കാഞ്ഞിരം : ദേശിയ ത്രോ മോൾ, ടെന്നി ക്വിറ്റ് എന്നീ മത്സരങ്ങളിൽ വിജയിച്ചവരെ കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂൾ ആദരിച്ചു.
ജാർഖണ്ഡിൽ നടന്ന ദേശീയ ത്രോബോൾ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച പങ്കെടുത്ത കിളിരൂർ എസ്.എൻ.ഡി.പി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളായ ഫർദീൻ മുഹമ്മദ്, ആൽബിൻ ജെയിംസ്, ആസിഫ് നവാസ്, വസുദേവ് എം.ആർ, സംസ്ഥാന തലത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് ടെന്നിക്വിറ്റ് മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച ഹരികൃഷ്ണൻ എന്നീ കായിക പ്രതിഭകളെയും കായിക അധ്യാപകൻ ഷിജു സി.എസ്സിനെയുമാണ് സ്കൂളിൽ ചേർന്ന യോഗത്തിൽ ആദരിച്ചത്.
സ്കൂൾ മാനേജർ എ.കെ മോഹനൻ, സ്കൂൾ പ്രിൻസിപ്പാൾ ലിൻസി പി.എസ്, സ്കൂൾ പ്രഥമ അധ്യാപിക ഗീത പി, വാർഡ് മെമ്പർ സുമേഷ് കുമാർ, പി.ടി.എ പ്രസിഡന്റ് അനീഷ് കുമാർ ഒ.എസ്, മാനേജ്മെന്റ് അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് വിജയികളെ സ്വീകരിച്ചു. ഇല്ലിക്കൽ ജംഗ്ഷനിൽ നിന്നും വിളംബര വാഹനത്തിന്റെ അകമ്പടിയോടെ എത്തിയ വിദ്യാർത്ഥികളെയും അധ്യാപകനെയും കാഞ്ഞിരം ജംഗ്ഷനിൽ വെച്ചാണ് സ്വീകരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് സ്കൂളിലെ ഈ വർഷത്തെ കായികമേളക്ക് ഇവർ അഞ്ചുപേരും ചേർന്ന് ദീപശിഖ തെളിയിച്ചു.