play-sharp-fill
ചങ്ങനാശ്ശേരിയിൽ വീട്ടുമുറ്റത്ത് പത്തി വിടര്‍ത്തിയാടിയ  കരിമൂര്‍ഖനെ നേരിട്ട് കീരികള്‍;  ഭീതിയിൽ നാട്ടുകാർ, പാമ്പിനെ പിടികൂടാനായില്ല

ചങ്ങനാശ്ശേരിയിൽ വീട്ടുമുറ്റത്ത് പത്തി വിടര്‍ത്തിയാടിയ കരിമൂര്‍ഖനെ നേരിട്ട് കീരികള്‍; ഭീതിയിൽ നാട്ടുകാർ, പാമ്പിനെ പിടികൂടാനായില്ല

 

ചങ്ങനാശ്ശേരി: . ചങ്ങനാശേരി ഐസിഒ ജംഗ്ഷനടുത്ത് മലേക്കുന്ന് ഭാഗത്ത് പിഎസ്പി നാസറിന്‍റെ പുരയിടത്തിനുസമീപം കഴിഞ്ഞ ദിവസമാണ് സംഭവം. പത്തിവിടര്‍ത്തിയാടിയ കൂറ്റന്‍ കരിമൂര്‍ഖനെ രണ്ട് കീരികള്‍ നേരിട്ടതാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്.

 

വീട്ടുകാരും നാട്ടുകാരും അറിയിച്ചതനുസരിച്ച്‌ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയെങ്കിലും മൂര്‍ഖന്‍ കീരികളെ ഭയന്ന് സമീപത്തെ ആള്‍ത്താമസമില്ലാത്ത പുരയിടത്തിലെ മാളത്തില്‍ ഒളിച്ചു. ചൊവ്വാഴ്ച രാത്രി മലേക്കുന്ന് കളത്തില്‍പറമ്ബില്‍ കെ.എച്ച്‌. ഹാരീഷിന്‍റെ പുരയിടത്തില്‍ വീണ്ടും കണ്ടതോടെ മൂര്‍ഖന്‍ ഒളിച്ച സ്ഥലത്തെ കുഴിക്ക് സമീപം നാട്ടുകാര്‍ വലയിട്ട് കരുതലോടെ കാത്തിരിക്കുകയാണ്.

 

മൂര്‍ഖനെ കണ്ടതോടെ ആള്‍ത്താമസം ഇല്ലാത്തതെ കടുകയറിയ സ്ഥലങ്ങള്‍ ജെസിബി ഉപയോഗിച്ച്‌ തെളിക്കുന്ന ജോലിയും ആരംഭിച്ചിട്ടുണ്ട്. മൂര്‍ഖന്‍റെയും കീരികളുടെയും വീഡിയോ പ്രചരിച്ചതോടെയാണ് നാട്ടുകാരും വനംവകുപ്പും തെരച്ചില്‍ ആരംഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group