play-sharp-fill
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള യാത്രാ ബസ്  കടന്നു പോകാനായി  പൊളിച്ച മതില്‍ ഷീറ്റുകൊണ്ടു മറച്ചു .

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള യാത്രാ ബസ് കടന്നു പോകാനായി പൊളിച്ച മതില്‍ ഷീറ്റുകൊണ്ടു മറച്ചു .

 

വൈക്കം : നവകേരള യാത്രാ ബസ് കടന്നുവരുന്നതിനായി പൊളിച്ച വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്‍റെ മതില്‍ ടിൻ ഷീറ്റു കൊണ്ട് മറച്ചു.

 

 

മതില്‍ പൊളിച്ചതിനുശേഷം സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്‍റെ കവാടത്തിലൂടെ കടന്ന് സ്വകാര്യവാഹനങ്ങള്‍ കായലോര ബീച്ചിലേയ്ക്ക് വരുന്നത് പതിവായിരുന്നു.

 

വാഹനങ്ങളുടെ വരവ് വര്‍ധിച്ചതോടെയാണ് അധികൃതര്‍ മതില്‍ പൊളിച്ച ഭാഗം അടച്ചത്. ബോട്ടുജെട്ടിയുടെ മുൻ വശത്തുകൂടി വരുന്ന വാഹനങ്ങള്‍ കായലോര മോര്‍ട്ടലിനു മുന്നിലുള്ള വളവ് തിരിഞ്ഞാണ് കായലോര ബീച്ചിലെത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വലിയ വാഹനങ്ങള്‍ ഈ ഭാഗത്തുകൂടി തിരിഞ്ഞ് പോകില്ല. ഈ കാരണത്താലാണ് നവകേരള സദസിനോടനുബന്ധിച്ച്‌ അധികൃതര്‍ ബസ് കടന്നുപോകാൻ മതില്‍ പൊളിച്ചത്.

 

കായലോര ബീച്ചില്‍ വലിയ സമ്മേളനങ്ങള്‍ നടക്കുമ്ബോള്‍ സുരക്ഷ മുൻ നിര്‍ത്തി വിഐപികളെ സമ്മേളന വേദിയിലേക്ക് സുഗമമായി എത്തിക്കുന്നതിന് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്‍റെ മതില്‍ പൊളിച്ച്‌ വലിയ കവാടം തീര്‍ത്ത് മതില്‍ പുനര്‍ നിര്‍മിക്കണമെന്ന് ഏറെക്കാലമായി ആവശ്യമുയര്‍ന്നിരുന്നു. പൊതുമരാമത്ത്‌അധികൃതരും കവാടം നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സമ്മേളനങ്ങളും മറ്റുമുള്ളപ്പോള്‍ കവാടം തുറക്കും.