തൃശ്ശൂരില്‍ ഫാൻസി സ്റ്റോറിന് തീ പിടിച്ചു; മൂന്ന് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു; 64 ലക്ഷം രൂപയുടെ നാശനഷ്ടം
തൃശ്ശൂര്‍: ഫാൻസി സ്റ്റോറിലുണ്ടായ തീപിടുത്തത്തില്‍ വൻ നാശനഷ്ടം.
കുറ്റൂരിലുള്ള മൂന്ന് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ആകെ 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂരില്‍ നിന്നുള്ള രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.
പുലര്‍ച്ചെയായതുകൊണ്ട് തന്നെ ആളപായമുണ്ടായില്ല. പ്രദേശത്ത് ചെറിയ രീതിയില്‍ ചാറ്റല്‍മഴയും ഉണ്ടായിരുന്നു. ഇത് സമീപത്തെ കടകളിലേക്ക് തീ വ്യാപിക്കാതിരുന്നതിനും കാരണമായി. തീ പൂര്‍ണമായും അണച്ചു.
Third Eye News Live
0