
സ്വന്തം ലേഖകൻ
മാഹി: റോഡിന് കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്ലിനടുത്ത് കൂവാത്തീന്റവിട സുധീഷ് കുമാര്‍ (49) ആണ് മരിച്ചത്. താഴെ ചൊക്ലിയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്.
ഈസ്റ്റ് പള്ളൂര്‍ സ്പിന്നിങ്ങ് മില്‍ ഡാഡി മുക്കിനടുത്ത് ചൊവ്വാഴ്ച വൈകിട്ട് 6.15ഓടെയാണ് അപകടം. യാത്രക്കാരുമായി പോകുമ്പോഴാണ് അപകടം. യാത്രക്കാര്‍ രണ്ട് പേരും രക്ഷപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊക്ലി മെഡിക്കല്‍ സെന്ററിലും തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രഥമ ശുശ്രൂഷക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.







