Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട്: മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം. അതിഥി തൊഴിലാളിയുടെ മകളെ ആക്രമിച്ച വില്ലൂന്നി സ്വദേശിയായ 77കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നടുപ്പൂണിയിലാണ് സംഭവം. ജോലി തേടി കേരളത്തിലെത്തിയതാണ് അതിഥി തൊഴിലാളി. മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുമ്പോള്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.വില്ലൂന്നി സ്വദേശിയായ 77കാരനെയാണ് കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ അവിടെ നിന്ന് 50 മീറ്റര്‍ ദൂരത്തേയ്ക്ക് കൊണ്ടുപോയാണ് ഇയാള്‍ ചൂഷണത്തിന് ഇരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ 77കാരനെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.