play-sharp-fill
‘പോലീസിനെ പിടിച്ച കള്ളൻ…!!’തിരുവനന്തപുരം കമ്മീഷണ‌ര്‍ ഓഫീസിന്റെ അക്കൗണ്ടില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്ത് തട്ടിപ്പുവീരർ;അക്കൗണ്ടിന്‍റെ ഔദ്യോഗിക നമ്പറിലേക്ക് വ്യാജ സന്ദേശമയച്ചാണ് പണം തട്ടിയത് ,കള്ളനെ പിടിക്കേണ്ട പോലീസിപ്പോൾ കള്ളന്റെ വലയിലായിയിരിക്കുകയാണ്.

‘പോലീസിനെ പിടിച്ച കള്ളൻ…!!’തിരുവനന്തപുരം കമ്മീഷണ‌ര്‍ ഓഫീസിന്റെ അക്കൗണ്ടില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്ത് തട്ടിപ്പുവീരർ;അക്കൗണ്ടിന്‍റെ ഔദ്യോഗിക നമ്പറിലേക്ക് വ്യാജ സന്ദേശമയച്ചാണ് പണം തട്ടിയത് ,കള്ളനെ പിടിക്കേണ്ട പോലീസിപ്പോൾ കള്ളന്റെ വലയിലായിയിരിക്കുകയാണ്.

സ്വന്തം ലേഖിക

തിരുവനന്തപുരം:കള്ളനെ പിടിക്കേണ്ട പൊലീസിന് കള്ളൻ പണി കൊടുത്താൽ എങ്ങനെ ഇരിക്കും?നാട്ടുകാരുടെ പരാതിക്കെല്ലാം പരിഹാരം കാണേണ്ട പോലീസുകാർ ഇനി അവരുടെ പരാതി എവിടെ പോയി കൊടുക്കും..സംഗതി എന്തായാലും ഒരു കോണിലൂടെ നോക്കുമ്പോൾ തമാശയാണെങ്കിലും അതിഗൗരവമേറിയ വിഷയം തന്നെയാണ്.

കമ്മീഷണർ ഓഫീസ് ബാങ്ക് വരെ ഇന്ന് സുരക്ഷിതമല്ലെങ്കിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ കെട്ടുറപ്പില്ല എന്നുള്ളതാണ് വാസ്തവം.തിരുവനന്തപുരം കമ്മീഷണ‌ര്‍ ഓഫീസിന്റെ അക്കൗണ്ടില്‍ നിന്ന് ഒരു ഓൺലൈൻ തട്ടിപ്പ് സംഘം 25,000 രൂപ ചോര്‍ത്തിയെടുത്തു.അക്കൗണ്ടിന്‍റെ ഔദ്യോഗിക നമ്ബറിലേക്ക് വ്യാജ സന്ദേശമയച്ചാണ് പണം തട്ടിയത്.നിലവിൽ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ പണ ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ സന്ദേശങ്ങളും എത്തുന്നത് അക്കൗണ്ട്സ് ഓഫീസറുടെ മൊബൈല്‍ നമ്ബറിലാണ്. സൈബര്‍ തട്ടിപ്പ് കുഴികളില്‍ വീഴരുതെന്നും ഒടിപി നമ്ബര്‍ ചോദിച്ചാല്‍ കൈമാറരുതെന്നും നിരന്തരമായ ബോധവത്ക്കരണം നടത്തുന്ന ഓഫീസിനെയാണ് തട്ടിപ്പ് സംഘം പറ്റിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ബാങ്കില്‍ നിന്നെന്ന് വിശ്വസിപ്പിച്ച്‌ ഒരു സന്ദേശമെത്തി. കെവൈഎസി ഉടൻ പുതുക്കിയില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്നായിരുന്നു സന്ദേശം. മെസേജിലെ ലിങ്കില്‍ അക്കൗണ്ട് ഓഫീസര്‍ ക്ലിക്ക് ചെയ്തു. തട്ടിപ്പ് സംഘം ആവശ്യപ്പെട്ടപ്പോള്‍ ഒടിപിയും നല്‍കി. മിനിറ്റുകള്‍ക്കുള്ളില്‍ എസ്ബിഐയുടെ ജഗതി ബ്രാഞ്ചില്‍ നിന്നും പൊലീസിന്‍റെ 25,000 രൂപ തട്ടിപ്പ് സംഘത്തിന്‍റെ കൈയിലായി.പണം നഷ്ടമായ വിവരമറിഞ്ഞ് പൊലീസ് ഉടനെ 1930 എന്ന കണ്‍ട്രോള്‍ റൂമിലേക്ക് വിവരമറിയിച്ചു. അക്കൗണ്ട്സ് ഓഫീസര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.

ചോര്‍ത്തിയെടുക്കുന്ന പണം തട്ടിപ്പുകാരുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി പിൻവലിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പൊലീസിന്‍റെ അക്കൗണ്ടില്‍ നിന്നും ചോര്‍ത്തിയ പണം പിൻവലിക്കുന്നതിന് മുമ്ബ് തടഞ്ഞുവെന്ന് തിരുവനന്തപുരം ഡിസിപി പറഞ്ഞു. പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചുവെന്നും പൊലീസ് പറയുന്നു. പൊലിസിനെ തട്ടിച്ച ഹൈടെക് കള്ളനെ ഇനി എന്നു പിടികൂടുമെന്നാണ് അറിയേണ്ടത്.