play-sharp-fill
ശബരിമല പാതകളിൽ മൂന്ന് വാഹന അപകടം; മുണ്ടക്കയം – എരുമേലി റോഡിൽ സ്കൂട്ടർ തീർഥാടക വാഹനത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു; കണമലയിൽ ലോറി തീർഥാടക ബസിലും കെഎസ്ആർടിസി ബസിലും ഇടിച്ചുകയറി 23 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

ശബരിമല പാതകളിൽ മൂന്ന് വാഹന അപകടം; മുണ്ടക്കയം – എരുമേലി റോഡിൽ സ്കൂട്ടർ തീർഥാടക വാഹനത്തിൽ ഇടിച്ച് രണ്ട് പേർ മരിച്ചു; കണമലയിൽ ലോറി തീർഥാടക ബസിലും കെഎസ്ആർടിസി ബസിലും ഇടിച്ചുകയറി 23 പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

എരുമേലി: ശബരിമല പാതകളിൽ 3 വാഹന അപകടങ്ങളിൽ 2 മരണം.

23 പേർക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരം. കണ്ണിമല, കണമല, എരുത്വാപ്പുഴ ഇറക്കം എന്നിവിടങ്ങളിലാണ് അപകടങ്ങൾ.

മുണ്ടക്കയം – എരുമേലി റോഡിൽ മഞ്ഞളരുവിക്കു സമീപം നിയന്ത്രണംവിട്ട സ്കൂട്ടർ തീർഥാടക വാഹനത്തിൽ ഇടിച്ച് മഞ്ഞളരുവി പാലയ്ക്കൽ ജോർജി (വർഗീസ്) ന്റെ മകൻ ജെഫിൻ (17), കൂടെ ഉണ്ടായിരുന്ന, വടക്കേൽ പരേതനായ തോമസിന്റെ മകൻ നോബിൾ (17) എന്നിവരാണു മരിച്ചത്. കണമല അട്ടിവളവിൽ ലോഡുമായി ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി എതിരെ വന്ന തീർഥാടക ബസിലും കെഎസ്ആർടിസി ബസിലും ഇടിച്ചുകയറി 5 പേർക്ക് പരുക്കേറ്റു. ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്. എരുത്വാപ്പുഴ ഇറക്കത്തിൽ മിനി വാൻ നിയന്ത്രണംവിട്ട് തിട്ടയിലേക്ക് ഇടിച്ചുകയറിയാണ് അപകടം. ഈ അപകടത്തിൽ ആർക്കും പരുക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെഫിൻ , നോബിൾ
കണ്ണിമല അപകടം
കണ്ണിമല മഠംപടി എസ് വളവിനു സമീപമാണ് അപകടം. കണ്ണിമലയിൽനിന്ന് മഞ്ഞളരുവി ഭാഗത്തേക്ക് പോവുകയായിരുന്നു യുവാക്കൾ. ദർശനം കഴിഞ്ഞു മടങ്ങിയ തമിഴ്നാട് സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച മിനി ബസിലാണ് സ്കൂട്ടർ ഇടിച്ചത്. അപകടസ്ഥലത്ത് തന്നെ ജെഫിൻ മരിച്ചെന്നു ദൃക്സാക്ഷികൾ പറയുന്നു.

നോബിൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്.
ജെഫിന്റെ മാതാവ് : സാലി. സഹോദരങ്ങൾ ജെറിൻ, ജെസ്റ്റി. ഏന്തയാർ മർഫി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ജെഫിൻ.
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ നോബിളിന്റെ മാതാവ്: സോളി. സഹോദരൻ: ജോർജ്കുട്ടി.

കണമല അപകടം
കണമല ഇറക്കത്തിൽ കരിക്കുലോഡുമായി ഇറക്കം ഇറങ്ങിയ ലോറി അട്ടിവളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് എതിരെ വന്ന തീർഥാടക ബസിലും കെഎസ്ആർടിസി ബസിലും ഇടിച്ചുകയറുകയായിരുന്നു. തീർഥാടക ബസിന്റെ പിന്നിലും കെഎസ്ആർടിസി ബസിന്റെ ഡ്രൈവറുടെ സീറ്റിനു പിന്നിൽ മധ്യഭാഗത്തുമാണ് ഇടിച്ചുകയറിയത്.

ലോറി ഡ്രൈവറുടെ കാബിൻ പൂർണമായും തകർന്നു. ലോറി ഇടിച്ചുകയറി ബസിന്റെ 5 സീറ്റുകൾ തകർന്നു. ബസ് പെട്ടെന്നു വെട്ടിച്ചതിനാൽ വലിയ അപകടം ഒഴിവായി.

കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 23 പേർക്കാണ് പരുക്കേറ്റത്. ഇതിൽ 2 പേരുടെ നില ഗുരുതരമാണ്. ലോറി ഡ്രൈവർക്കും ബസിൽ ലോറി ഇടിച്ച് ഭാഗത്ത് ഇരുന്നവർക്കുമാണു പരുക്ക്. പരുക്കേറ്റവരെ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്കും ഒരാളെ മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.

നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയത്. പിന്നാലെ പൊലീസും അഗ്നിരക്ഷാസേനയും മോട്ടർവാഹന വകുപ്പും പങ്കാളികളായി.