മുൻവൈരാഗ്യം; നാടിനെയാകെ ഭീതിയിലാക്കി വധശ്രമം: കുത്തേറ്റത് 5 പേർക്ക്, 2 പേരുടെ നില ഗുരുതരം; 2 പേർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കീഴാറ്റിൻങ്ങലിൽ അഞ്ച് പേരെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തു. മുഖ്യപ്രതി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പവൻ പ്രകാശിന്റെ സുഹ്യത്തുക്കളാണ് പിടിയിലായത്.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് നാടിനെയാകെ ഭീതിയിലാക്കി മൂന്നംഗ ഗുണ്ടാ ആക്രമണമുണ്ടായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. ഇത് തടയാനെത്തിയ മറ്റ് മൂന്ന് പേർക്കും കുത്തേൽക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കീഴാറ്റിങ്ങൽ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. പ്രതികളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണെന്നത് അന്വേഷണത്തിന് തിരിച്ചടിയാണ്.
Third Eye News Live
0