play-sharp-fill
ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഒന്നിച്ചപ്പോൾ പൊങ്ങലക്കരി കമ്മ്യൂണിറ്റി ഹാളിൽ വെളിച്ചമെത്തി:

ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഒന്നിച്ചപ്പോൾ പൊങ്ങലക്കരി കമ്മ്യൂണിറ്റി ഹാളിൽ വെളിച്ചമെത്തി:

സ്വന്തം പ്രതിനിധി
കുമരകം : ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഒന്നിച്ചപ്പോൾ
പൊങ്ങലക്കരിയിലെ ഇന്നർവീൽ കമ്മ്യൂണിറ്റി ഹാളിൽ വൈദ്യുതി ലഭിച്ചു. നാട്ടുകാർക്കിത് ആഹ്ലാദ നിമിഷമായിരുന്നു. ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്തംഗം മേഘല ജോസഫ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

ഒട്ടേറെ നിയമ തടസ്സങ്ങൾ ഉണ്ടായിട്ടും വൈദ്യുതി ലഭ്യമാക്കുന്നതിനായി ഏറെ പ്രയത്നിച്ചത് കുമരകം വിന്നേഴ്സ് യൂത്ത് ക്ലബ്‌ അംഗങ്ങൾ ആയിരുന്നു. തദ്ദേശവാസിയായ ബ്ലോക്ക്‌ മെമ്പർ മേഘല ജോസഫിന്റെ ഇടപെടലാണ് വൈദ്യുതി ലഭ്യതക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്. നാട്ടുകാരുടെ പൊതു ആവശ്യമായിരുന്നു കമ്മ്യൂണിറ്റി ഹാളിൽ വെളിച്ചം ലഭിക്കേണ്ടത്.


പൊങ്ങലക്കരി പ്രദേശത്തെ ഏതു പൊതു ആവശ്യവും നടത്തപ്പെടുന്നത് ഈ ഹാളിൽ വെച്ചായിരുന്നു. 2018ലെ പ്രളയത്തിനു ശേഷം നാട്ടുകാരുടെ ദുരിതങ്ങൾ മനസ്സിലാക്കിയ അന്നത്തെ ഏറ്റുമാനൂർ എംഎൽഎ ആയിരുന്ന സുരേഷ് കുറുപ്പിന്റെ ഇടപെടലിലൂടെ ഇന്നർ വീൽ സംഘടനയാണ് കമ്മ്യൂണിറ്റി ഹാൾ പുതുക്കി പണിതത്. നാലു പതിറ്റാണ്ടുകൾ മുൻപ് വേൾഡ് വിഷൻ സംഘടനയാണ് ഹാൾ നിർമ്മിച്ചു നൽകിയത്. വൈദ്യുതിചാർജിന്റെ ആദ്യ തുക തദ്ദേശ വാസിയായ സതീഷ് വി.ടി മേഘല ജോസഫിനു കൈമാറി. ഇതോടെ തടസങ്ങൾ നീങ്ങി കമ്മ്യൂണിറ്റി ഹാളിൽ വെളിച്ചം പരന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group