play-sharp-fill
അന്താരാഷ്ട്ര ഭിന്നശേഷി  ദിനാചാരണം;സമഗ്ര ശിക്ഷ കേരളം ബി ആർ സി കോട്ടയം ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇൻക്ലൂസ്സീവ്  കായികോത്സവത്തിന് തുടക്കം കുറിച്ചു.

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചാരണം;സമഗ്ര ശിക്ഷ കേരളം ബി ആർ സി കോട്ടയം ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇൻക്ലൂസ്സീവ് കായികോത്സവത്തിന് തുടക്കം കുറിച്ചു.

സ്വന്തം ലേഖിക 

കോട്ടയം :സമഗ്ര ശിക്ഷ കേരളം ബി ആർ സി കോട്ടയം ഈസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഭിന്നശേഷി മാസാചാരണത്തിന് തുടക്കം കുറിച്ചു.


 

ഇന്ക്ലൂസീവ് കായികോത്സവം എന്ന നൂതനാശയത്തെ മുൻ നിർത്തി ആചരിക്കപ്പെടുന്ന ഈ വർഷത്തെ ഭിന്നശേഷി കായികോത്സവത്തിന്റെ ദീപശിഖ പ്രയാണ യാത്ര ഇന്ന് രാവിലെ കോട്ടയം മുനിസിപ്പാലിറ്റി കവാടത്തിൽ നിന്ന് കോട്ടയം എം ടി സ്കൂളിലേക്ക് നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഭിന്നശേഷിക്കാരായ കുട്ടികളെ കായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും. ദേശീയ തലത്തിലുള്ള മത്സര ഇനങ്ങളിൽ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ പ്രാധിനിത്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇൻക്ലൂസീവ് കായികോത്സവം എന്ന പ്രോഗ്രാമിന് തുടക്കം കുറിച്ചത്. ഏകദേശം മുപ്പത്തോളം കുട്ടികൾ ഈ പ്രോഗ്രാമിൽ പങ്കെടുത്തു.

 

കോട്ടയം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ ദീപശിഖ തെളിയിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ശങ്കരൻ ദീപശിഖാ പ്രയാണ യാത്ര ഫ്ലാഗ് ഓഫ്‌ ചെയ്ത് തുടക്കം കുറിച്ചു. ട്രെയിനിങ് ലഭിച്ച അധ്യാപകരാണ് കുട്ടികളെ ട്രെയിനിങ് നടത്തുന്നത്.

 

ഒരു മാസാക്കാലം നീണ്ടു നിൽക്കുന്ന ഈ കായികോത്സവത്തിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ ചേർത്ത് ഒരു സ്റ്റേറ്റ് ടീമിനെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.