play-sharp-fill
മക്കളെ കാണുന്നതിനെ ചൊല്ലി തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

മക്കളെ കാണുന്നതിനെ ചൊല്ലി തര്‍ക്കം; ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കരിമ്പുഴ ചീരകുഴി സ്വദേശിനി ഹന്നത്തിനാണ് പരിക്കേറ്റത്. സംഭവത്തില്‍ ഹന്നത്തിന്റെ ഭര്‍ത്താവായ ഷബീറലിയെ ശ്രീകൃഷ്ണപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെ 7.20 ഓടെയായിരുന്നു സംഭവം. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കളെ കാണുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നും പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഹന്നത്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.