സഹകരണ മേഖലയില്‍ കേന്ദ്ര ഇടപെടല്‍ കൊണ്ടുവന്നതിന് സമാന രീതി; കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേവസ്വം വകുപ്പ് രൂപീകരണം; സൂചന നല്‍കി സുരേഷ് ഗോപി

സഹകരണ മേഖലയില്‍ കേന്ദ്ര ഇടപെടല്‍ കൊണ്ടുവന്നതിന് സമാന രീതി; കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേവസ്വം വകുപ്പ് രൂപീകരണം; സൂചന നല്‍കി സുരേഷ് ഗോപി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേവസ്വം വകുപ്പ് രൂപീകരിക്കുമെന്ന സൂചന നല്‍കി സുരേഷ് ഗോപി.

സഹകരണ മേഖലയില്‍ കേന്ദ്ര ഇടപെടല്‍ കൊണ്ടുവന്നതിന് സമാന രീതിയിലാകും ദേവസ്വം വകുപ്പ് രൂപീകരണവും.
യൂണിഫോം സിവില്‍ കോഡിന്റെ ഭാഗമായാണ് ദേവസ്വം ബോര്‍ഡിലും കേന്ദ്രഇടപെടല്‍ കൊണ്ടുവരുന്നത്.

സഹകരണ സംഘങ്ങള്‍ക്ക് ഇതുപോലൊരു മാസ്റ്റര്‍ വരണം. അത് തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ കാര്യത്തിലും വരാന്‍ പോകുന്നത്.
ആരാധാനാലയത്തിന്റെ കാര്യത്തില്‍ എല്ലാവര്‍ക്കും തുല്യ അവകാശം കൊണ്ടുവരും, ശബരിമല ഉള്‍പ്പെടെ’. സുരേഷ് ഗോപി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെതിരായി ബിജെപി നടത്തിയ പ്രതിഷേധയാത്രയില്‍ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. കരുവന്നൂരില്‍ നിന്ന് സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണയാത്ര തൃശൂരിലാണ് സമാപിച്ചത്.

പതിനെട്ട് കിലോമീറ്ററാണ് സുരേഷ് ഗോപിയും ബി.ജെ.പി പ്രവര്‍ത്തകരും നടന്നത്. പദയാത്ര സഹകരണ ബാങ്ക് സംരക്ഷിക്കാനാണെന്ന് ബി.ജെ.പി വ്യക്തമാക്കി. ബി.ജെ.പിയുടെ പ്രചരണ പരിപാടിയ്ക്ക് സമാനമായിരുന്നു പദയാത്രയും. എന്നാല്‍ സഹകാരി സംരക്ഷണ യാത്രയ്ക്ക് രാഷ്ട്രീയമില്ലെന്നും മനുഷ്യത്വത്തിന്റെ പേരിലാണ് യാത്രയെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.