ദുരിത പെയ്ത്ത്; ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ; കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്കൂളുകള്‍ക്കും ഉള്‍പ്പെടെയാണ് ഇന്ന് അവധി; പി എസ് സി പരീക്ഷകള്‍ മാറ്റി

ദുരിത പെയ്ത്ത്; ഇന്നും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ; കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്കൂളുകള്‍ക്കും ഉള്‍പ്പെടെയാണ് ഇന്ന് അവധി; പി എസ് സി പരീക്ഷകള്‍ മാറ്റി

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്ത് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോണ്‍സ് യു.പി സ്കൂള്‍, ഗവണ്‍മെന്റ് യുപി സ്കൂള്‍ കല്ലുപുരയ്ക്കല്‍, ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ കരുനാക്കല്‍, തിരുവാര്‍പ്പ് പഞ്ചായത്തിലെ സെന്റ്മേരിസ് എല്‍ പി സ്കൂള്‍, തിരുവാര്‍പ്പ് എസ്‌എൻഡിപി ഹയര്‍ സെക്കൻഡറി സ്കൂള്‍ കിളിരൂര്‍ എന്നീ സ്കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച്‌ ഉത്തരവായി.

അതേസമയം, തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (ഒക്ടോബര്‍ നാല്) ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് അവധി.

കനത്ത മഴയെ തുടരുന്നതിനാല്‍ പിഎസ് സി പരീക്ഷകള്‍ മാറ്റി. തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും നടക്കേണ്ട ജെയില്‍ വകുപ്പ് അസിസ്റ്റന്റ് പ്രിസണ് ഓഫീസര്‍ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷ മാറ്റി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. അതേസമയം, തലസ്ഥാന ജില്ലയില്‍ പെരുമഴ തുടരുകയാണ്. ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ കനത്തമഴ പലയിടങ്ങളിലും തുടരുകയാണ്.

നഗര മേഖലയിലും മലയോര മേഖലയിലുമടക്കം ഇടവിട്ട് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. നഗരത്തിലടക്കം പലയിടത്തും വെള്ളംകയറിയിട്ടുണ്ട്. തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് മുന്നില്‍ വൻ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. അതേസമയം തലസ്ഥാന ജില്ലയില്‍ ഇന്ന് പെരുമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. നിലവില്‍ തിരുവനന്തപുരത്ത് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.