play-sharp-fill
അടുത്ത മഹാമാരി അധികം വൈകാതെ; ഡിസീസ് എക്സ് മൂലം 5 കോടി ആളുകൾ മരണപ്പെടുമെന്ന് ആരോഗ്യ വിദഗ്ധൻ; അടുത്ത പാൻഡെമിക്കിന് കാരണമാകുന്ന ഡിസീസ് X എന്താണ്?: അറിയേണ്ടതെല്ലാം

അടുത്ത മഹാമാരി അധികം വൈകാതെ; ഡിസീസ് എക്സ് മൂലം 5 കോടി ആളുകൾ മരണപ്പെടുമെന്ന് ആരോഗ്യ വിദഗ്ധൻ; അടുത്ത പാൻഡെമിക്കിന് കാരണമാകുന്ന ഡിസീസ് X എന്താണ്?: അറിയേണ്ടതെല്ലാം

സ്വന്തം ലേഖകൻ

കോവിഡ്-19 പോലെയുള്ള മറ്റൊരു മഹാമാരിക്ക് കാരണമായേക്കാവുന്ന ഡിസീസ് X സംബന്ധിച്ച വിവരങ്ങൾ വീണ്ടും ചർച്ചയാകുന്നു. 5 കോടിയിലധികം ആളുകൾ മരിക്കാൻ ഡിസീസ് എക്സ് കാരണമായേക്കുമെന്ന യു.കെ ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഡിസീസ് എക്‌സ് വീണ്ടും വാർത്തയാകുന്നത്.

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അതിന്റെ വെബ്‌സൈറ്റിലെ ‘മുൻഗണന രോഗങ്ങളുടെ’ പട്ടികയിൽ ഡിസീസ് എക്‌സിനെ ചേർത്തു. കോവിഡ് -19, എബോള, ലസ്സ ഫീവർ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), നിപ, സിക്ക എന്നിവയ്ക്കിടയിൽ ആഗോള ആരോഗ്യ സംഘടന ഈ അജ്ഞാത രോഗത്തെയും ഉൾപ്പെടുത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്താണ് ഡിസീസ് എക്സ്?

ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോ​ഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനെ കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. ഇത് ഒരു പുതിയ ഏജന്റായിരിക്കാം – ഒരു വൈറസ്, ഒരു ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് ഇതിലേതെങ്കിലും ആകാം. അറിവുകൾ പരിമിതായതിനാൽ വ്യക്തമായ ചികിത്സയും ഉണ്ടാകില്ല.

ലോകാരോഗ്യ സംഘടന 2018 ൽ ഔദ്യോഗികമായി ഈ പദം ഉപയോഗിക്കാൻ തുടങ്ങി. മറ്റൊരു മഹാമാരിക്ക് കാരണമായേക്കാവുന്ന അടുത്ത രോഗകാരിയെ തിരിച്ചറിയാൻ വിദഗ്ധർ ഗവേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ആ​ഗോളതലത്തിൽ തന്നെ പടർന്നുപിടിച്ചേക്കാവുന്ന ഈ രോ​ഗം വൈറസോ ബാക്ടീരിയയോ ഫം​ഗസോ വഴി പടരുന്നത് ആകാമെന്നാണ് ലോകാരോ​ഗ്യ സംഘടന പറയുന്നത്. ഡിസീസ് എക്സിന്റെ തീവ്രതയെക്കുറിച്ചു പറയുമ്പോഴും രോ​ഗത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയാണ് പ്രധാന ആശങ്ക.

വൈറൽ മഹാമാരികളെ സ്ഥിരീകരിക്കാനുള്ള കാലതാമസം കുറയ്ക്കുകയും വാക്സിനുകളും ഫലപ്രദമായ ചികിത്സയും ഉടനടി ലഭ്യമാക്കുകയുമാണ് ഡിസീസ് എക്സിന് പ്രാധാന്യം നൽകുന്നതിലൂടെ ലോകാരാഗ്യ സംഘടന ലക്‌ഷ്യം വെയ്ക്കുന്നത്.