play-sharp-fill
റോഡിൽ രൂപപ്പെട്ട കുഴി; രാമപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി രാജി വെക്കുക; പലതവണ പഞ്ചായത്തിൽ അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് പരാതി

റോഡിൽ രൂപപ്പെട്ട കുഴി; രാമപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷൈനി രാജി വെക്കുക; പലതവണ പഞ്ചായത്തിൽ അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്ന് പരാതി

സ്വന്തം ലേഖകൻ  

രാമപുരം: പഞ്ചായത്ത്‌ പ്രസിഡന്റിന്റെ സ്വന്തം വാർഡിലെ വെള്ളിലാപ്പിള്ളി, നഗ്യാകുളം റോഡിൽ രൂപപ്പെട്ട കുഴി, പലതവണ പഞ്ചായത്തിൽ അറിയിച്ചിട്ടും വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ല.

പ്രതിഷേധിച്ച ആർ എസ് പി പാലാ മണ്ഡലം കമ്മിറ്റി അംഗവും, ആർ വൈ എഫ് ജില്ലാ കമ്മിറ്റി അംഗവുമായ കിരൺ നായർക്കെതിരെ കള്ള പരാതി കൊടുത്ത പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവെക്കണമെന്ന് ആർ വൈ എഫ് ജില്ലാ പ്രസിഡന്റ്‌ അഖിൽ കുര്യൻ, ജില്ലാ സെക്രട്ടറി ടിംസ് തോമസ് എന്നിവർ പ്രസ്താവനയിലൂടെ അവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി പിൻവലിച്ചു പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാപ്പ് പറഞ്ഞില്ലെങ്കിൽ പഞ്ചായത്ത്‌ പ്രസിഡന്റിനെ ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകും. സ്വന്തം ഭരണ പരാജയം മറക്കുന്നതിനായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മലർന്നു കിടന്നു തുപ്പുകയാണ്. പ്രതിഷേധിക്കുന്നവർക്കെതിരെ കള്ള പരാതി കൊടുക്കുന്ന പ്രസിഡന്റിന്റെ നടപടി ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കുകയില്ലെന്നും ആർ വൈ എഫ് നേതാക്കൾ പറഞ്ഞു.