play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിൽ കൈക്കൂലി കൊടുക്കാതെ ഒന്നും നടക്കില്ല; അഴിമതി അരങ്ങ് വാഴുന്നുവെന്ന് രോഗികൾ ;  ഹെർണിയ ഓപ്പറേഷനെത്തിയ യുവാവിനോട്  20000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് ഡോക്ടർ; തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് സ്ഥലം മാറിയെത്തിയ ഡോക്ടക്കെതിരായ കൈക്കൂലി ആരോപണം അന്വേഷിക്കാൻ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഉത്തരവിട്ടു; ഡോക്ടർ കൈക്കൂലി ചോദിച്ച സംഭവം പുറത്ത് കൊണ്ട് വന്നത് തേർഡ് ഐ ന്യൂസ്

കോട്ടയം മെഡിക്കൽ കോളേജിൽ കൈക്കൂലി കൊടുക്കാതെ ഒന്നും നടക്കില്ല; അഴിമതി അരങ്ങ് വാഴുന്നുവെന്ന് രോഗികൾ ; ഹെർണിയ ഓപ്പറേഷനെത്തിയ യുവാവിനോട് 20000 രൂപ കൈക്കൂലി ആവശ്യപ്പെട്ട് ഡോക്ടർ; തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് സ്ഥലം മാറിയെത്തിയ ഡോക്ടക്കെതിരായ കൈക്കൂലി ആരോപണം അന്വേഷിക്കാൻ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഉത്തരവിട്ടു; ഡോക്ടർ കൈക്കൂലി ചോദിച്ച സംഭവം പുറത്ത് കൊണ്ട് വന്നത് തേർഡ് ഐ ന്യൂസ്

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയക്ക് ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന രോഗിയുടെ പരാതി അന്വേഷിക്കാൻ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍ ഉത്തരവിട്ടു. ഡോക്ടർ കൈക്കൂലി ചോദിച്ച സംഭവം പുറത്ത് കൊണ്ട് വന്നത് തേർഡ് ഐ ന്യൂസായിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച വാർത്ത തേർഡ് ഐ ന്യൂസ് റിപ്പോർട്ട് ചെയ്തതോടെയാണ് അധികൃതർ മൂടി വെച്ച സംഭവം പുറത്തറിയുന്നത്.

മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കൈക്കൂലി കൊടുത്താലേ ചികിൽസ കിട്ടു എന്ന അവസ്ഥയാണ്. ജനറല്‍സര്‍ജറി യൂണിറ്റ് രണ്ടിന്റെ ചീഫായിരുന്ന ഡോക്ടര്‍ ഹെർണിയ ഓപ്പറേഷന് ചെന്ന രോഗിയോട് ശസ്ത്രക്രിയക്കായി 20000 രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. തുടര്‍ന്ന് ഡോക്ടറെ രണ്ടാം യൂണിറ്റ് ചീഫ് സ്ഥാനത്ത് നിന്ന് നാലാം യൂണിറ്റിലേക്ക് മാറ്റി. ഇതിനുശേഷമാണ് അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ട്രാൻസ്‌ഫറായി വന്ന ഡോക്ടര്‍ കൈക്കൂലി ചോദിച്ചെന്നാണ് പരാതി. സർജറി വിഭാഗത്തിൽ വ്യാപക കൈക്കൂലി വാങ്ങുന്നതായി മുൻപ് തന്നെ ആരോപണമുയർന്നിരുന്നു. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് സ്ഥലം മാറി വന്ന ഡോക്ടർ കണക്ക് പറഞ്ഞ് കൈക്കൂലി വാങ്ങുന്നതിൽ വിദഗ്ധനാണ്

സ്വകാര്യ ആശുപത്രികളിൽ അറുപതിനായിരം രൂപവരെ ഈടാക്കുന്ന ഹെർണിയയുടെ സർജറിക്കാണ് പൂർണ്ണമായും ചികിൽസ സൗജന്യമായി നല്കണമെന്നിരിക്കേ ഇരുപതിനായിരം രൂപ കൈക്കൂലി വേണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടത്.

ചില പ്രധാന സർജറികൾക്ക് എഴുപത്തയ്യായിരം രൂപ വരെ കൈക്കൂലി വാങ്ങുന്നതായും പരാതിയുണ്ട്. ഹെർണിയ ഓപ്പറേഷന് വന്ന രോഗി സഹിക്കെട്ട് മെഡിക്കൽ കോളേജ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു.

പരാതി എത്തിയതോടെ അധികൃതർ ഇടപ്പെട്ട് രോഗിയുടെ സർജറിക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുത്തു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇത്തരത്തിൽ പല രോഗികളോടും കൈക്കൂലി വാങ്ങുന്നതായി വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ കൈക്കൂലി വാങ്ങാതെ സർജറിയുൾപ്പടെ ചെയ്തും രോഗികൾക്ക് കൃത്യമായ സേവനം ചെയ്ത് കൊടുക്കുന്നതുമായ നിരവധി ഡോക്ടർമാരും കോട്ടയം മെഡിക്കൽ കോളേജിലുണ്ട്.