play-sharp-fill
വിവാഹപരസ്യത്തിൽ കാണുന്ന നമ്പറിൽ വിളിച്ച് സ്ത്രീകളെ പരിചയപ്പെടും ; ഹോട്ടലിൽ എത്തിച്ച യുവതിയുടെ കൈയിൽ നിന്നും 40,000 രൂപയും ഒന്നര പവൻ സ്വർണവും മൊബൈൽഫോണും കൈക്കലാക്കി കടന്ന് കളഞ്ഞു ; വിവാഹ തട്ടിപ്പ് , ബലാത്സംഗം തുടങ്ങിയ കേസുകളിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ

കണ്ണൂർ: വിവാഹപരസ്യത്തിൽ കാണുന്ന നമ്പറിൽ വിളിച്ച് സ്ത്രീകളെ പരിചയപ്പെട്ട് പണവും സ്വർണവും കവർന്ന കേസിൽ പ്രതി പിടിയിൽ. ബിജു ആന്റണി എന്നയാളെയാണ് പാലക്കാട് സ്വദേശിനി നൽകിയ പരാതിൽ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയെ പരിചയപ്പെട്ട് കണ്ണൂരിലെ ഹോട്ടലിൽ എത്തിച്ച പ്രതി ഇവർ ശുചിമുറിയിൽ പോയ തക്കത്തിൽ 40,000 രൂപയും ഒന്നര പവൻ സ്വർണവും മൊബൈൽഫോണും കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2008ൽ ചൊക്ലിയിൽ വിവാഹ തട്ടിപ്പ് കേസ്, കാസർകോടും മഞ്ചേശ്വരവും കളവ് കേസ്, കുമ്പളയിൽ ബലാത്സംഗകേസ്, കോഴിക്കോട് നടക്കാവ് വിവാഹ തട്ടിപ്പ് കേസ് എന്നിവ ബിജു ആന്റണിക്കെതിരെയുണ്ട്.

എറണാകുളം നോർത്തിൽ ഒരുകേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കും വഴി ചാടി രക്ഷപെട്ടതിനും ഇയാൾക്കെതിരെ കേസുണ്ട്. സൈബർ സെൽ സഹായത്തോടെ പിന്തുടർന്ന് അന്വേഷണസംഘം വയനാട് തലപ്പുഴ പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തത്.