video
play-sharp-fill
വാകത്താനം മരങ്ങാട് ഭാഗത്ത് അജ്ഞാത ജീവി വീട്ടുമുറ്റത്ത് കെട്ടിയിരുന്ന രണ്ട് ആടുകളെ കൊന്നു; രണ്ട് ആടുകളുടേയും പകുതി ഭാഗം അജ്ഞാത ജീവി ഭക്ഷിച്ചു ; അജ്ഞാത ജീവിയുടെ ആക്രമണത്തെ ഭയന്ന് പ്രദേശവാസികൾ

വാകത്താനം മരങ്ങാട് ഭാഗത്ത് അജ്ഞാത ജീവി വീട്ടുമുറ്റത്ത് കെട്ടിയിരുന്ന രണ്ട് ആടുകളെ കൊന്നു; രണ്ട് ആടുകളുടേയും പകുതി ഭാഗം അജ്ഞാത ജീവി ഭക്ഷിച്ചു ; അജ്ഞാത ജീവിയുടെ ആക്രമണത്തെ ഭയന്ന് പ്രദേശവാസികൾ

സ്വന്തം ലേഖകൻ

വാകത്താനം : മരങ്ങാട് ഭാഗത്ത് അജ്ഞാത ജീവി വീട്ടുമുറ്റത്ത് കെട്ടിയിരുന്ന രണ്ട് ആടുകളെ കൊന്ന് പകുതി ഭാഗം ഭക്ഷിച്ചു.

ഇന്നലെ രാത്രിയാണ് അജ്ഞാത ജീവി ആടുകളേ കൊന്ന് ഭക്ഷിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന ആടുകളേയാണ് അജ്ഞാത ജീവി ആക്രമിച്ചത്. വാകത്താനം പൊലീസ് സഥലത്തെത്തിയിട്ടുണ്ട്.

തുടർന്ന് പൊലീസ് വനം വകുപ്പ് ഉദോഗസ്ഥരെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാൽ മാത്രമേ ഏത് മൃഗമാണ് ആക്രമിച്ചതെന്ന കാര്യത്തിൽ വ്യക്തത വരികയുള്ളു.

അജ്ഞത ജീവിയുടെ ആക്രമണം ഉണ്ടായതോടെ പ്രദേശവാസികൾ ഭീതിയിലാണ്