പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടന സര്‍വീസ് നാളെ ഉച്ചയ്ക്ക്; ക്ഷണം ലഭിച്ചവര്‍ക്കു മാത്രം പ്രവേശനം.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആലപ്പുഴ വഴി കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ പുതുതായി ആരംഭിക്കുന്ന വന്ദേഭാരത് എക്സ്‌പ്രസിന്റെ ഉദ്ഘാടന സര്‍വീസ് നാളെ ഉച്ചയ്ക്ക് 12.30ന് കാസര്‍കോട്ടു നിന്ന് ആരംഭിക്കും.
ട്രെയിന്റെ ട്രയല്‍റണ്‍ ഇന്നലെ വിജയകരമായ നടത്തി. ഇതില്‍ ക്ഷണം ലഭിച്ചവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. യാത്രക്കാരുമായുള്ള ആദ്യ സര്‍വീസ് 26ന് വൈകിട്ട് 4.05ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. രാത്രി 11.55ന് കാസര്‍കോട് എത്തും. തിരികെ 27ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05ന് തിരുവനന്തപുരത്ത് എത്തും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലപ്പുറം ജില്ലയിലെ തിരൂരില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം ജംക്ഷൻ, ആലപ്പുഴ, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകള്‍. തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി റെയില്‍വേ മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു.