play-sharp-fill
ബാങ്ക് അക്കൗണ്ടിന് ആധാർ കാർഡ്‌ ;   വിശദീകരണം തേടി ഹൈക്കോടതി

ബാങ്ക് അക്കൗണ്ടിന് ആധാർ കാർഡ്‌ ; വിശദീകരണം തേടി ഹൈക്കോടതി

സ്വന്തം ലേഖകൻ

കൊച്ചി: ബാങ്കുകളിൽ അക്കൗണ്ട് തുറക്കുന്നതിനു ആധാർ കാർഡ് നിർബന്ധമാക്കരുതെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരടക്കമുള്ള എതിർകക്ഷികളുടെ വിശദീകരണം തേടി. അക്കൗണ്ട് തുറക്കുന്നതിനു ആധാർ നിർബന്ധമാക്കുന്നതു ഇക്കാര്യത്തിലുള്ള സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നുകാണിച്ച് യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതിയംഗം ചേരാനെല്ലൂർ സ്വദേശി വി.കെ. റഫീഖ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.