വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ചു ; ഇടുക്കി മൂലമറ്റം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു
ഇടുക്കി: വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനന് ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. മദ്യം ഒഴിച്ച ഗ്ലാസിലേക്ക് സമീപത്തെ കുപ്പിയില്‍ ഇരുന്ന ബാറ്ററി വാട്ടര്‍ ഇയാള്‍ അബദ്ധത്തില്‍ ഒഴിക്കുകയായിരുന്നു. അരുചി തോന്നിയതിനാല്‍ ഇയാള്‍ ഇത് മുഴുവന്‍ കുടിച്ചിരുന്നില്ല.
ബാറ്ററിയില്‍ ഒഴിക്കുന്ന വെള്ളമാണ് കുടിച്ചതെന്ന് മനസിലാക്കിയതോടെ ഉടനെ സമീപത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചികിത്സയിലിരിക്കെ ഇന്ന് മോഹനന് മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group