video
play-sharp-fill
വേനല്‍ ചൂടില്‍ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം ; ചൂട് വീണ്ടും ഉയർന്നാൽ വിൽപ്പന ഉയരുമെന്ന് വ്യാപാരികൾ ;രണ്ട് ലിറ്റർ കുപ്പിവെള്ളത്തിന്റെ വില 35 രൂപ

വേനല്‍ ചൂടില്‍ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം ; ചൂട് വീണ്ടും ഉയർന്നാൽ വിൽപ്പന ഉയരുമെന്ന് വ്യാപാരികൾ ;രണ്ട് ലിറ്റർ കുപ്പിവെള്ളത്തിന്റെ വില 35 രൂപ

കൊച്ചി: കേരളം ഇത്തവണ വേനൽച്ചൂടിൽ കുടിച്ചത് 100 കോടി രൂപയുടെ കുപ്പിവെള്ളം. 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ട് മാസം കൊണ്ടാണിത്. സാധാരണ ഫെബ്രുവരി മുതൽ മേയ് വരെയാണ് സംസ്ഥാനത്ത് കുപ്പിവെള്ള വ്യാപാരം കാര്യമായി നടക്കുന്നത്. എന്നാൽ, ഇത്തവണ ചൂട് കൂടിയതും ഉത്സവാഘോഷങ്ങളും വിൽപ്പന ഉയർത്തി. ചൂട് വീണ്ടും ഉയർന്നാൽ വിൽപ്പന ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.

കേരളത്തിലെ ആവശ്യം മുന്നിൽ കണ്ട് സ്വദേശികളും വൻകിട കമ്പനികളും കൂടുതൽ വെള്ളം വിപണിയിൽ എത്തിച്ചിരുന്നു. ഓണത്തിനു മാത്രം 20 ശതമാനം അധിക വിൽപ്പനയാണ് സംസ്ഥാനത്ത് നടന്നതെന്ന് വ്യാപാരികൾ പറഞ്ഞു. കേരളത്തിൽ ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് ആവശ്യം കൂടുതൽ. ദിവസം ഒരു ലിറ്ററിന്റെ ഏതാണ്ട് 60,000 കുപ്പിവെള്ളമാണ് സംസ്ഥാനത്ത് വിൽക്കുന്നതെന്നാണ് കണക്കാക്കുന്നത്.

ചില ദിവസങ്ങളിൽ വിൽപ്പന ഉയരും. 20 രൂപയാണ് വില. കൂടുതലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ടൗൺ കേന്ദ്രീകരിച്ചുമാണ് വിൽപ്പന. അതേസമയം, സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.ഐ.ഐ.ഡി.സി.) കീഴിലുള്ള പൊതുമേഖലാ കുപ്പിവെള്ള ബ്രാൻഡായ ‘ഹില്ലി അക്വാ’യ്ക്ക് ലിറ്ററിന് 15 രൂപയാണ് വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര ലിറ്ററിന്റെ മുതൽ കുപ്പിവെള്ളം വിൽപ്പനയ്ക്കായുണ്ട്. എന്നാൽ, ഇവ കൂടുതലായും കല്യാണം, സമ്മേളനങ്ങൾ പോലുള്ള സ്വകാര്യ പരിപാടികൾക്കാണ് ഉപയോഗിക്കുന്നത്. 10 രൂപയാണ് അര ലിറ്റർ കുപ്പിവെള്ളത്തിന്റെ വില. കൂടാതെ രണ്ട് ലിറ്റർ കുപ്പിവെള്ളത്തിനും ആവശ്യക്കാരുണ്ട്. 35 രൂപയാണ് വില. സംസ്ഥാനത്ത് ഏതാണ്ട് 270 കുപ്പിവെള്ള നിർമാണ യൂണിറ്റുകളാണുള്ളത്.