ക്രിസ്റ്റില്‍ രാജിനെതിരെ ഏഴ് കേസുകള്‍; 18 വയസ് മുതൽ മോഷണം പതിവാക്കി; കറക്കം മുഴുവൻ രാത്രിയില്‍; മുൻപും പീഡനക്കേസില്‍ പ്രതി; ഇയാളുടെ ആദ്യത്തെ ഇര വൃദ്ധയായ സ്ത്രീ; മൃഗങ്ങളെയും വെറുതെവിട്ടില്ല; ആലുവയിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച ക്രിസ്റ്റിൽ ലൈംഗിക വൈകൃതത്തിന് അടിമ

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ ക്രൂരമായി ബലാത്സഗം ചെയ്ത കേസിൽ അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രിസ്റ്റിൽ ഇതാദ്യമായിട്ടല്ല പീഡനക്കേസിൽ അറസ്റ്റിലാകുന്നത്. മുൻപ് ഒരു വയോധികയെ പീഡിപ്പിച്ച കേസിൽ ഇയാളെ പോലീസ് പിടികൂടിയിരുന്നു. 2017 ലായിരുന്നു ഈ സംഭവം. ഒപ്പം ഇയാൾ മൃഗങ്ങളെയും ഉപദ്രവിക്കുമായിരുന്നു എന്നാണ് റിപ്പോർട്ട്.

18 വയസ് മുതൽ മോഷണം ആരംഭിച്ച യുവാവ് ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. 18 വയസ് മുതൽ ഇയാൾ കുറ്റകൃത്യങ്ങൾ ചെയ്തിരുന്നു. നിരവധി തവണ മോഷണക്കേസിൽ പ്രതിയായിട്ടുണ്ട്. 2017 ൽ പീഡനക്കേസിൽ അറസ്റ്റിലായതോടെ നാട്ടുകാരും വീട്ടുകാരും ഇയാളെ തള്ളിപ്പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു ശേഷം വീട്ടിലേക്ക് അധികം വരാറുണ്ടായിരുന്നില്ല. പകൽ മുഴുവൻ വീട്ടിൽ കഴിഞ്ഞ് രാത്രിയാകുമ്പോൾ പുറത്തിറങ്ങുന്നതാണ് ഇയാളുടെ ശീലം. രാവിലെ ആകുമ്പോൾ തിരിച്ചെത്തും. എവിടേക്കാണ് പോയതെന്ന് ചോദിച്ചാൽ മറുപടി ഉണ്ടാകില്ല. തന്നെ എപ്പോഴും ചീത്ത വിളിക്കുമായിരുന്നുവെന്ന് പ്രതിയുടെ അമ്മ പറയുന്നു.

നാട്ടിൽ അധികം നിക്കാറില്ലെന്നും കുറെ നാളായി വീട്ടിൽ നിന്നും പോയിട്ടെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞു. ഏറ്റവുമൊടുവിൽ വീട് വിട്ടുപോയത് ഒന്നരവർഷം മുമ്പ് ആണ്. ഇടയ്ക്കിടെ ഇറങ്ങി പോകുന്നതും പതിവ്. വീട്ടുകാരും നാട്ടുകാരും ഇയാൾക്ക് ശത്രുക്കളെ പോലെ ആയിരുന്നു. 18 വയസ് മുതലേ മൊബൈൽ മോഷണം അടക്കം നിരവധി കവർച്ചകൾ നടത്തിയിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തൻപുറത്തെ വീട്ടില്‍ നിന്ന് ക്രിസ്റ്റില്‍രാജ് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം സമീപത്തെ വയലില്‍ ഉപേക്ഷിച്ച്‌ കടന്നു കളയുകയായിരുന്നു. ആലുവയില്‍ മാസങ്ങള്‍ക്ക് മുമ്ബ് ബീഹാര്‍ സ്വദേശിയുടെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്ബാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പുലര്‍ച്ചെ കുട്ടിയുടെ കരച്ചില്‍ കേട്ട് ജനല്‍ തുറന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.

നാട്ടുകാരില്‍ ഒരാള്‍ വീട്ടിലെ ലൈറ്റെല്ലാം ഇട്ടശേഷം ഒരു വടിയും ടോര്‍ച്ചും എടുത്ത് പുറത്തേക്കിറങ്ങി. പിന്നീട് തൊട്ടടുത്ത വീട്ടിലെ ആളുകളെയെല്ലാം വിളിച്ചുണര്‍ത്തി. പരിസരം മുഴുവൻ അന്വേഷിച്ചെങ്കിലും കനത്ത മഴയായതിനാല്‍ കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് കുട്ടി ഇവര്‍ക്ക് അരികിലേക്ക് ഓടിയെത്തുകയായിരുന്നു. കുട്ടി പൂര്‍ണമായും വിവസ്ത്രയായ നിലയിലായിരുന്നു. ശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ട് ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. പിടികൂടുന്നതിനിടെ ഇയാള്‍ പുഴയില്‍ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ വളരെ സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു.