ആശുപത്രിയിൽ നിന്നുള്ള മടക്ക യാത്രയിൽ ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു:കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്
സ്വന്തം ലേഖകൻ
ഇടുക്കി: ഇടുക്കിയിൽ ആംബുലൻസ് തൊട്ടിലേയ്ക്ക് മറിഞ്ഞു രോഗി മരിച്ചു. രാജക്കാട് കുളത്രക്കുഴിയിലായിരുന്നു ദാരുണ സംഭവം.വട്ടപ്പാറ ചെമ്പുഴിയിൽ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് തിരികെ വീട്ടിലേക്കു മടങ്ങുന്ന വഴിയിലാണ് അപകടം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലര്‍ച്ചെ 4.30 ന് കുളത്രക്കുഴിയിലെ വളവില്‍ നിന്നും വാഹനം നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു.പരിക്കേറ്റ അന്നമ്മയെ ഉടൻ തന്നെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Third Eye News Live
0