play-sharp-fill
ദില്ലിയിൽ യുവതിയെ ആക്രമിച്ച്‌ ഐ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമം;ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ യുവതിക്ക് ഗുരുതര പരിക്ക്

ദില്ലിയിൽ യുവതിയെ ആക്രമിച്ച്‌ ഐ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമം;ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ യുവതിക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ

ദില്ലി: ദില്ലിയില്‍ അധ്യാപികയെ ആക്രമിച്ച്‌ ഐ ഫോണ്‍ തട്ടിയെടുക്കാൻ ശ്രമം. സാകേത്സ് ഗ്യാൻ ഭാരതി സ്‌കൂളിലെ അധ്യാപികയായ യോവിക ചൗധരിയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായത്.സ്കൂള്‍ വീട്ട് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങവെ ബൈക്കില്‍ പിന്നാലെയെത്തിയ യുവാക്കള്‍ അധ്യാപികയെ ഓട്ടോയില്‍ നിന്നും വലിച്ച്‌ പുറത്തിട്ട് ഫോണ്‍ തട്ടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ആക്രമണം നടന്നത്. ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് പുറത്തേക്ക് വീണ അധ്യാപികയെ ആക്രമികള്‍ റോഡിലൂടെ വലിച്ചിഴച്ചതായി പൊലീസ് അറിയിച്ചു. ഫോണ്‍ തട്ടിപ്പറിച്ച സംഘം പിന്നീട് യോവിക ചൗധരിയെ റോഡിലുപേക്ഷിച്ച്‌ ബൈക്കില്‍ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ അധ്യാപികയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യോവിക ചൗധരി. സ്കൂളിന് മുന്നില്‍ നിന്നും ഓട്ടോറിക്ഷയിലായിരുന്നു യാത്ര. അധ്യാപികയുടെ കൈവശം ഐഫോണ്‍ കണ്ട യുവാക്കള്‍ ഇത് തട്ടിയെടുക്കാൻ ബൈക്കില്‍ പിന്തുടരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ബൈക്കിലെത്തിയ സംഘം അധ്യാപികയെ ആക്രമിച്ച്‌ ഫോണ്‍ കൈവശപ്പെടുത്താൻ ശ്രമിച്ചു.പിടിവലിക്കിടെ അധ്യാപിക ഓട്ടോയില്‍ നിന്നും റോഡിലേക്ക് തെറിച്ച്‌ വീണു.

ഇവരെ വലിച്ചിഴച്ച മോഷ്ടാക്കള്‍ ഫോണുമായി ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യോവിക ചൗധരിയെ ഉടൻ തന്നെ പ്രദേശത്തുള്ള മാക്‌സ് സാകേത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ അധ്യാപികയുടെ മൂക്കിന് പൊട്ടലുണ്ട്. നിലത്ത് വലിച്ചിഴച്ചതിനാല്‍ ശരീരത്ത് നിരവധി പരിക്കേറ്റിട്ടുണ്ട്. അധ്യാപിക ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണ്- പൊലീസ് പറഞ്ഞു. യോവിക ചൗധരിയുടെ പരാതി സാകേത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.