താനൂർ കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റജി എം കുന്നിപ്പറമ്പന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ ; കേരളാ പൊലീസിലും സിബിഐയിലും പ്രവർത്തിച്ചിട്ടുള്ള റജി എം കുന്നിപ്പറമ്പന് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം
സ്വന്തം ലേഖകൻ
മലപ്പുറം : താനൂർ കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റജി എം കുന്നിപ്പറമ്പന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ ലഭിച്ചു. കേരളാ പൊലീസിലും സിബിഐയിലുമടക്കം പ്രവർത്തിച്ചിട്ടുള്ള റജി എം കുന്നിപ്പറമ്പന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിക്കുന്നത് മികച്ച കുറ്റാന്വേഷകന് ലഭിച്ച അർഹതക്കുളള അംഗീകാരമാണ്.
സിബിഐയിലും കേരളാ പൊലീസിലും ജോലി ചെയ്ത് പ്രവർത്തിപരിചയമുള്ള റജി എം കുന്നിപ്പറമ്പൻ മികച്ച കുറ്റാന്വേഷകൻ കൂടിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച റെജി എം കുന്നിപ്പറമ്പൻ, മംഗളം, ദീപിക, ജീവൻ ടി.വി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുടെ പത്രാധിപസമിതിയിൽ സബ് എഡിറ്ററായിരുന്നു.
2003 ൽ കേരള പോലീസിൽ സബ് ഇൻസ്പെക്ടർ ആയി ചേർന്നു. 2011 ൽ സർക്കിൾ ഇൻസ്പെക്ടർ ആയി. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ എസ്.ഐ യും സി.ഐ യുമായി സേവനമനുഷ്ഠിച്ചു. സി.ബി.ഐ യിൽ പോലീസ് ഇൻസ്പെക്ടർ ആയി ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇക്കാലത്ത് കാസർഗോഡ് പെർളയിലെ ജബ്ബാർ വധക്കേസ് തെളിയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ചെമ്പരിക്ക ഖാസിയുടെ മരണത്തെപ്പറ്റി അന്വേഷിച്ച സി.ബി.ഐ സംഘത്തിലും അംഗമായിരുന്നു. കോട്ടയം വിജിലൻസിൽ ജോലി ചെയ്യവേ നിരവധി ട്രാപ്പ് കേസുകൾ പിടികൂടുന്നതിന് മുഖ്യ പങ്ക് വഹിക്കുകയും മിന്നൽ പരിശോധനകൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു.
ഗുഡ് സർവീസ് എൻട്രികളും പ്രശംസാ പത്രങ്ങളുമടക്കം നൂറിലേറെ റിവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മികച്ച കുറ്റാന്വേഷകൻ കൂടിയി റജി എം കുന്നിപ്പറമ്പൻ നിലവിൽ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്. കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിയാണ്.