play-sharp-fill
മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച സംഭവം; പള്ളിക്കത്തോടിൽ മധ്യവയസ്കൻ പോലീസ് പിടിയിൽ

മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച സംഭവം; പള്ളിക്കത്തോടിൽ മധ്യവയസ്കൻ പോലീസ് പിടിയിൽ

സ്വന്തം ലേഖകൻ

പള്ളിക്കത്തോട്: മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച കേസിൽ 69 കാരനായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് അരുവിക്കുഴി ഭാഗത്ത് തോണക്കര വീട്ടിൽ ജോർജ് റ്റി.ജെ (69) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ രാവിലെ 6.30 മണിയോടുകൂടി സുഹൃത്തും അകന്ന ബന്ധുവുമായ ഫിലിപ്പോസ് എന്നയാളെ അരുവിക്കുഴിയിൽ ഉള്ള സെൻമേരിസ് ചർച്ചിന്റെ പാരിഷ് ഹാളിന് സമീപം വച്ച് ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോർജ് തന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കിടന്ന സമയം ഫിലിപ്പോസ് കാണാൻ ചെന്നില്ല എന്നും കൂടാതെ ഇയാളെ ജാമ്യത്തിൽ ഇറക്കാൻ സഹായിച്ചില്ല എന്ന കാരണത്തിലുള്ള വിരോധം മൂലം കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ഇയാളുടെ നേരെ വീശുകയും, മൂക്കിൽ കടിച്ചു പരിക്കേൽപ്പിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്. ഓ ഹരികൃഷ്ണൻ കെ. ബി യുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.