play-sharp-fill
തിരുവനന്തപുരത്ത് പിതാവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ട്രാൻസ്ജെന്റര്‍ പിടിയിൽ

തിരുവനന്തപുരത്ത് പിതാവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ട്രാൻസ്ജെന്റര്‍ പിടിയിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛന്റെ കൈയ്യിലിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസില്‍ ട്രാൻസ്ജെന്റര്‍ അറസ്റ്റില്‍.ഇന്നലെ വൈകിട്ട് കിഴക്കേക്കോട്ടയില്‍ വച്ചാണ് സംഭവം.
മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സര്‍ക്കസ് കാണാൻ വന്നതായിരുന്നു.

ഇതിനിടെ ട്രാൻസ്ജെന്ററായ പ്രതി കുട്ടിയെ പ്രസാദിന്റെ കൈയ്യില്‍ നിന്നും പിടിച്ച്‌ വലിച്ച്‌ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.എന്നാല്‍ പ്രസാദ് കുട്ടിയെ കൈവിടാതെ പിടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ആളുകള്‍ ഓടിക്കൂടിയപ്പോള്‍ പ്രതി ഓടിരക്ഷപ്പെട്ടു. പ്രസാദ് ഇന്നലെ തന്നെ ഫോര്‍ട്ട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.പ്രതിയായ ട്രാൻസ്ജെന്റര്‍ ഗീതുവിനെ ഇന്ന് കിഴക്കേക്കോട്ടയില്‍ വച്ച്‌ തന്നെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.