പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചെലവ് നിരീക്ഷണ വിഭാഗത്തിനായി പരിശീലനം സംഘടിപ്പിച്ചു
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവ് നിരീക്ഷണ വിഭാഗത്തിനായി പരിശീലനം സംഘടിപ്പിച്ചു.
കളക്‌ട്രേറ്റ് ഫിനാൻസ് ഓഫീസർ എസ്.ആർ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിലാണു പരിശീലനം സംഘടിപ്പിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്ളയിംഗ് സ്‌ക്വാഡ്, വീഡിയോ വ്യൂയിംഗ് ടീം, വീഡിയോ സർവൈലൻസ് ടീം, അക്കൗണ്ടിംഗ് ടീം എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്.
തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട കണക്കെടുപ്പുകൾ, ഫ്ളയിംഗ് സ്‌ക്വാഡുകളുടെ ഫീൽഡ് പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനമാണ് നൽകിയത്.
Third Eye News Live
0