play-sharp-fill
ഉമ്മന്‍ ചാണ്ടിയുടെ പേരിനെ പേടിക്കുന്നവരാണ് ഇടതുപക്ഷം; എന്‍എസ്എസ് എന്നും തങ്ങള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്നവർ; പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെ സുധാകരന്‍

ഉമ്മന്‍ ചാണ്ടിയുടെ പേരിനെ പേടിക്കുന്നവരാണ് ഇടതുപക്ഷം; എന്‍എസ്എസ് എന്നും തങ്ങള്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്നവർ; പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെ സുധാകരന്‍

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും ശുഭാപ്തി വിശ്വാസമുണ്ടെന്ന് കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ.

‘എൻഎസ്എസ് എന്നും കോണ്‍ഗ്രസിന് അനുകൂലമായി തീരുമാനമെടുക്കുന്ന ഒരു വലിയ പ്രസ്ഥാനമാണ്. സമദൂരം എന്ന് പറഞ്ഞാല്‍ അത് പ്രതീക്ഷിക്കേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവര്‍ക്ക് അത് ബോധ്യമാണ്. അത് ഞങ്ങളുടെ പ്രതീക്ഷയാണ്.’ കെ സുധാകരൻ പറഞ്ഞു.

മരിച്ചിട്ടും ഉമ്മൻ‌ചാണ്ടിയുടെ പേരിനെയും ഓര്‍മ്മകളെയും ഭയപ്പെടുന്ന ഭീരുക്കളാണ് സി പി എമ്മെന്ന് കെ സുധാകരൻ വിമര്‍ശിച്ചു.

എൻ എസ് എസിന്റെ സമദൂരം നിലപാട് കോണ്‍ഗ്രസിന് പ്രതീക്ഷയാണ് നല്‍കുന്നത്. എൻ എസ് എസിന് കാലങ്ങളായി ഒരു വ്യക്തമായ രാഷ്ട്രീയ അഭിപ്രായമുണ്ട്. ഉമ്മൻചാണ്ടിയുടെ വിടവ് ഒരു വലിയ വേദനയാണ് അത് പറയുന്നതില്‍ എന്താണ് പ്രശ്നം.

തിരഞ്ഞെടുപ്പ് പുതുപ്പള്ളിയില്‍ ഒതുക്കി നിര്‍ത്താനാണ് സിപിഎം തന്ത്രം. ആ തന്ത്രം പൊളിക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു.