play-sharp-fill
പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിക്കുക ലക്ഷ്യം; കേരള രാഷ്‌ട്രീയത്തിലെ സുപ്രധാന നിമിഷത്തിലാണ് ഉപതിരഞ്ഞെടുപ്പെന്ന് ലിജിൻ ലാൽ;  എൻഡിഎ സ്ഥാനാർത്ഥിയായി  ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റിനെ നിയോഗിക്കുന്നത് വോട്ട് ചോർച്ച ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ;  കടുത്തുരുത്തിയിലെ പഴയ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ കൂടി അടുപ്പിക്കാൻ; പുതുപ്പള്ളിയിലെ മത്സര ചിത്രം തെളിയുമ്പോൾ

പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിക്കുക ലക്ഷ്യം; കേരള രാഷ്‌ട്രീയത്തിലെ സുപ്രധാന നിമിഷത്തിലാണ് ഉപതിരഞ്ഞെടുപ്പെന്ന് ലിജിൻ ലാൽ; എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റിനെ നിയോഗിക്കുന്നത് വോട്ട് ചോർച്ച ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ; കടുത്തുരുത്തിയിലെ പഴയ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് ന്യൂനപക്ഷ വോട്ടുകൾ കൂടി അടുപ്പിക്കാൻ; പുതുപ്പള്ളിയിലെ മത്സര ചിത്രം തെളിയുമ്പോൾ

സ്വന്തം ലേഖകൻ

കോട്ടയം: പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ. പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ നന്ദി അറിയിച്ചു. കേരള രാഷ്‌ട്രീയത്തിലെ സുപ്രധാന നിമിഷത്തിലാണ് പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് വന്നിരിക്കുന്നത്.

വളരെയേറെ പ്രതീക്ഷയോടെയാണ് ബിജെപി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണഭോക്താകളായ ആയിരക്കണക്കിന് കുടുംബങ്ങൾ പുതുപ്പളളിയുടെ മണ്ണിലുണ്ട്. കഴിഞ്ഞ ഒൻപത് വർഷമായി ലക്ഷകണക്കിന് ആളുകൾക്ക് ആനുകൂല്യം ലഭിക്കുന്നുണ്ടെന്നും ഇവർ ബിജെപിയുടെ വികസനരാഷ്‌ട്രീയത്തെ കുറിച്ച് അറിയുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 53 വർഷമായി പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിയിട്ടില്ലെന്നും ഈ ഉപതിരഞ്ഞെടുപ്പിലൂടെ മണ്ഡലത്തിൽ വികസനം എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടി കേന്ദ്ര നേതൃത്വമാണ് ലിജിൻ ലാലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിൻ ലാൽ മരങ്ങാട്ടുപ്പളളി സ്വദേശിയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിച്ചിരുന്നു. സെപ്റ്റംബർ 5ന് നടക്കുന്ന ഉപതിരഞ്ഞെുപ്പിന്റെ വിധി പത്തിന് അറിയാം.

അതേസമയം 2019 ൽ എൻ ഹരിയായിരിന്നു പുതുപ്പള്ളിയിൽ മത്സരിച്ചത്. എന്നാൽ 2016 നേക്കാൾ ബിജെപി വോട്ടുകൾ ഇവിടെ കുത്തനെ ഇടിഞ്ഞു. 11,694 വോട്ടുകളായിരുന്നു സ്ഥാനാർത്ഥിയായ എൻ ഹരിക്ക് ലഭിച്ചത്. 2016 ൽ മണ്ഡലത്തിൽ പതിനാറായിരത്തിനടുത്ത് വോട്ടുകൾ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ഇത്തവണ മണ്ഡലത്തിൽ നിന്നും പരമാവധി വോട്ടുകൾ നേടിയെടുക്കുകയാണ് ബിജെപി ലക്ഷ്യം. ബിജെപിയും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പുതുപ്പള്ളിയിലെ മത്സര ചിത്രം തെളിഞ്ഞു.

ലിജിൻ ലാൽ യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയാണ്. തൃശൂരിലെ ബിജെപി കോർ കമ്മറ്റി യോഗത്തിലേക്കും ലിജിനെ വിളിപ്പിച്ചിരുന്നു. 2021ൽ കടുത്തുരുത്തിയിൽ സ്ഥാനാർത്ഥിയായിരുന്നു ലിജിൻ.

നിരവധി ചർച്ചകൾക്കൊടുവിൽ സംസ്ഥാന നേതൃത്വം നൽകിയ പട്ടിക ദേശീയ നേതൃത്വം അംഗീകരിക്കുകയായിരുന്നു. മത്സരരംഗത്തേയ്ക്ക് എൻഡിഎയും എത്തിയതോടെ ശക്തമായ മത്സരത്തിനാകും പുതുപ്പള്ളി വേദിയാകുക.